ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ശത്രു സ്നേഹം
ശത്രുസ്നേഹം
ഒരു തടങ്കൽ പാളയത്തിൽ ഒരു ദൈവവിശ്വാസിയെ മർദ്ദിച്ചു കൊണ്ട് മർദ്ദകൻ ചോദിച്ചു: " നിന്റെ ദൈവം എവിടെ? " വിശ്വാസി പറഞ്ഞു: "സ്നേഹിതാ എന്റെയും നിന്റെയും ഹൃദയത്തിൽ ദൈവം വസിക്കുന്നു" മർദ്ദകൻ വീണ്ടും തലയ്ക്കടിച്ചു കൊണ്ട് ചോദിച്ചു: " എന്താണ് ഇതിനു തെളിവ്? " വിശ്വാസി മറുപടി പറഞ്ഞു. സ്നേഹിത, നിങ്ങൾ എന്റെ തലക്ക് അടിക്കുമ്പോൾ എനിക്ക് ലഭിച്ച സ്നേഹത്തിന്റെ ശക്തിയാണ് ഇതിന് തെളിവ്." ആ മറുപടി കേട്ട് മർദ്ദക അടി നിർത്തി. അയാൾ പിന്നീട് മാനസാന്തരപെട്ടു ദൈവ വിശ്വാസം സ്വീകരിച്ചു ഒരു സുവിശേഷ പ്രസംഗകൻ ആയി മാറി. ശത്രുവിന്റെ മർദ്ദനമേറ്റ വേദനയാൽ കുരിശിൽ കിടന്ന് ഈശോ പ്രാർത്ഥിച്ചത് തന്നെ വേദനിപ്പിക്കുന്ന അവരോട് ക്ഷമിക്കണമെ എന്നായിരുന്നു. ഈ മാതൃക പിന്തുടർന്ന് കൊണ്ട് നമുക്കു ജീവിതത്തിൽ സ്നേഹം പങ്കു വെച്ച് കഴിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കടുത്തുരുത്തി ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ