കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം
             

ഒരിടത്ത് അക്കു എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ കൂട്ടുകാരനായിരുയന്നു അപ്പു. അടുത്താണ് അവർ രണ്ടു പേരും താമസിക്കുന്നത്. അക്കു നല്ല കുട്ടിയാണ്. <
അപ്പു മഹാ വികൃതിയും. അവർ ഒരു ക്ലാസിലാണ് പഠിക്കുന്നത്. ടീച്ചർ പഠിപ്പിക്കുമ്പോൾ അക്കു ശ്രദ്ധിച്ചിരുന്ന് കേൾക്കും. ആ സമയം അപ്പു മറ്റു കുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവൻ മുതിർന്നവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യില്ല. ഒരു ദിവസം അപ്പുവിന് പനിയായി. പനി രണ്ടു ദിവസമായിട്ടും കുറയുന്നില്ല. പിന്നീടാണ് അറിയുന്നത് അത് ഒരു പകർച്ച രോഗത്തിൻെറ ആരംഭമാണെന്ന് . അവൻ നോക്കിയപ്പോൾ അക്കു ഓടിക്കളിക്കുന്നു. ടീച്ചർ ഈ രോഗത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് അവന് സങ്കടമായി.
ഗുണപാഠം:- കുട്ടികളായ നാം പലവിധ രോഗങ്ങളെ കുറിച്ച് മുതിർന്നവർ പറയുന്നതും നമ്മുടെ അദ്ധ്യാപകർ പറഞ്ഞു തരുന്നതും കേൾക്കുകയും അനുസരിക്കുകയും ചെയ്താൽ മരണത്തിൽ നിന്നും നമ്മെയും നമ്മുടെ ഉറ്റവരെയും രക്ഷിക്കാൻ നമ്മുക്ക് സാധിക്കും.

അജിത്ത് സി.എസ്.
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ