കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം

ഒരിടത്ത് അക്കു എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ കൂട്ടുകാരനായിരുയന്നു അപ്പു. അടുത്താണ് അവർ രണ്ടു പേരും താമസിക്കുന്നത്. അക്കു നല്ല കുട്ടിയാണ്.
അപ്പു മഹാ വികൃതിയും. അവർ ഒരു ക്ലാസിലാണ് പഠിക്കുന്നത്. ടീച്ചർ പഠിപ്പിക്കുമ്പോൾ അക്കു ശ്രദ്ധിച്ചിരുന്ന് കേൾക്കും. ആ സമയം അപ്പു മറ്റു കുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവൻ മുതിർന്നവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യില്ല. ഒരു ദിവസം അപ്പുവിന് പനിയായി. പനി രണ്ടു ദിവസമായിട്ടും കുറയുന്നില്ല. പിന്നീടാണ് അറിയുന്നത് അത് ഒരു പകർച്ച രോഗത്തിൻെറ ആരംഭമാണെന്ന് . അവൻ നോക്കിയപ്പോൾ അക്കു ഓടിക്കളിക്കുന്നു. ടീച്ചർ ഈ രോഗത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് അവന് സങ്കടമായി.
ഗുണപാഠം:- കുട്ടികളായ നാം പലവിധ രോഗങ്ങളെ കുറിച്ച് മുതിർന്നവർ പറയുന്നതും നമ്മുടെ അദ്ധ്യാപകർ പറഞ്ഞു തരുന്നതും കേൾക്കുകയും അനുസരിക്കുകയും ചെയ്താൽ മരണത്തിൽ നിന്നും നമ്മെയും നമ്മുടെ ഉറ്റവരെയും രക്ഷിക്കാൻ സാധിക്കും.

അജിത്ത് സി.എസ്.
3 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ