എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
ഇന്ന് ലോകത്ത് വളരെ അധികം നേരിടുന്ന പ്രശ്ന മാണല്ലോ കൊറോണ(കോവിഡ് 19) അത് കൊണ്ട് തന്നെ നാം എല്ലാവരും വളരെ ജാഗ്രതയോടെ നടക്കൽ ആവശ്യമാണ്.എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ കഴിയുകയും ഇടക്കിടെ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം.കൂടുതലാളുകൾ ഒരുമിച്ച് കൂടാതിരിക്കുക.രോഗിക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് മുൻപ് തന്നെ രോഗം രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.തുമ്മാനോ ചുമക്കാനോ തോന്നുമ്പോൾ വായ് തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മറച്ചു പിടിക്കണം.പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും ചെയ്താൽ ഒരു പരിധി വരെ ഈ മഹാ മാരിയിൽ നിന്ന് നമുക്ക് രക്ഷ നേടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ