സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരംക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പ്രകൃതി സംരംക്ഷണം    
 പ്രകൃതി എന്ന വാക്കിന് നൽകിയിരിക്കുന്ന ഒന്നാമത്തെ അർത്ഥം സ്വാഭാവികാവസ്ഥ എന്നാണ്.ശിലായുഗം മുതൽ തന്നെ മനുഷ്യർ പ്രകൃതിയെ സ്നേഹിക്കുകയും ആരാധിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു.അനുസരണയേടെ അനുവദിക്കപ്പെട്ടതുമാത്രം ഉപഭോഗം നടത്തി മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് പ്രകൃതി താളവും ലയവും നിറഞ്ഞ സംഗീതം പോലെ സ്വഛസുന്ദരമായിരുന്നു.
 മനുഷ്യർ ശാസ്ത്രജ്ഞാനം നേടിയതോടെ സ്വാഭാവിക പ്രകൃതി വിഭവങ്ങൾ അവനു മതിയാകാതെയായി.അവൻ കണ്ടു പിടിത്തങ്ങൾ നടത്തി.രോഗങ്ങൾക്കെതിരേയും , കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയും, സുഖഭോഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായും അവൻ പ്രകൃതിയെ മാര്റി മറിക്കാൻ ശ്രമിച്ചു.നദികളെ തടർ്ഞു നിർത്തി അമക്കെട്ടുകൾ നിർമ്മിച്ച് ജലം കൃഷി ആവശ്യങ്ങൾക്കും വൈദ്യുതി ഉല്പാദനത്തിനും ഉപയോഗിച്ചു.
  കുന്നുകൾ ഇടിച്ചിറക്കി കുഴികൾ നികത്തി. പാറക്കെട്ടുകൾ തകർത്ത് ആ കല്ലുകൾകൊണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു.. വൻ മരങ്ങൾ വെട്ടി വീഴ്ത്തി കെട്ടിടങ്ങൾക്ക് വാതിലുകളും ജനലുകളും ഇരിപ്പിടങ്ങളുമൊക്കെ ഉണ്ടാക്കി.നല്ല റോഡുകൾ നിർമ്മിക്കാനും വാഹനങ്ങൾ ഓടിക്കാനും ഒക്കെ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തു. മനുഷ്യൻറെ സുഖസങ്കൽപ്പങ്ങളും  ഭോഗാസക്തിയും പരിധിയില്ലാതെ  വർദ്ധിച്ചതോടെ പ്രകൃതി നാശത്തിൻറെ തോതും വർദ്ധിച്ചു.പ്രകൃതി  നശീകരണത്തിനു കാരണക്കാർ മനുഷ്യർ മാത്രമാണ്.മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിർദ്ദേശം മാനിച്ചാണ് ജീവിക്കുന്നത്. കാലാനസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണ്ട് ശാസ്ത്രജ്ഞന്മാർ പോലും അത്ഭുതപ്പെടുന്നു. പണ്ട് കർഷകർ മളയുടെ വരവ് കൃത്യമായി കണക്കുകൂട്ടി  വിത്ത് വിതച്ചിരുന്നു. അവർക്ക് ഒരിക്കലും തെറ്റുപ്പറ്റിയിരുന്നില്ല. കൃതിയസമയത്ത് മഴപെയ്യുമായിരുന്നു. പക്ഷെ ഇന്ന് കാലാവസ്ഥ പ്രവചനങ്ങൾപോലും തെറ്റിപ്പോകുകയാണ്.പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെ മനുഷ്യന് പ്രവചിക്കാൻ കഴിയാതെ വരുന്നു. കാരണം മനുഷ്യർ പ്രകൃതിയിൽ നിന്നു അത്രമാത്രം അകന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യൻറെ ഈ ആർത്തി പ്രയാണത്തിനിടയിൽ ശിക്ഷിക്കപ്പെടുന്നത് മനുഷ്യർ മാത്രമല്ല. നിരപരാധികളായ കോടാനുകോടി  ജീവജാലങ്ങളും, വൃക്ഷജാലങ്ങളും, സസ്യലതാദികളും, നദികളും ,കുന്നുകളും ,ആകാശവും മറ്റുമാണ്.
  ഇത്രത്തോളം ആയപ്പോഴാണ് നാം പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.ആഗോളതലത്തിൽ പ്രകൃതി സംരക്ഷണ സെമിനാറുകളും ചർച്ചകളുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇനിയും നാം കാര്യത്തിൻറെ ഗൌരവം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വാസ്തവം.
   നാം ഓരോരുത്തരും കാര്യത്തിൻറെ ഗൌരവം ഉൾക്കെണ്ടുകൊണ്ട് ഓരോ ചലനത്തിലും പ്രകൃതിയെ ഒന്നും ചെയ്യില്ല എന്നു പ്രതിജ്ഞ ചെയ്യുകയാണ് പ്രാധാന്യം. ഇതൊക്കെ മറ്റുള്ളവരുടെ ചുമതലയാണെന്നു കരുതാതെ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പ്രമാണം  വളരെ ശ്രദ്ധയോടെ പ്രകൃതിയെ അമ്മയെപ്പോലെ കരുതി സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്താൽ മാത്രമേ അവശേഷിക്കുന്ന പ്രകൃതി എങ്കിലും നമുക്ക് രക്ഷിചെചെടുക്കാൻ കഴിയൂ.വരും തലമുറകൾക്കു വേണ്ടിയെങ്കിലും അങ്ങനെയൊരു പ്രതിജ്ഞയെടുക്കുവാൻ ഇനിയും വൈകരുത്



ബിന്റുമരിയ ബിനു
6 B സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം