കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കേരള ജനത

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള ജനത


ലോകരാജ്യങ്ങൾക്ക് മുമ്പിൽ
മാതൃകയായി ഈ കൊച്ചു സംസ്ഥാനം.
അഭിമാനിക്കാം, ഈ സംസ്ഥാനത്തിൽ പിറന്ന മക്കൾക്ക്.
ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കാം, ഈ ദൈവത്തിന് ഇത്ര മാത്രം ഈ ജനതയെ ഒത്തൊരുമ പഠിപ്പിച്ചതിന്.
ഇതാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു'കേരളം'.

നമ്മൾ തുല്യരാണ്, അന്യരല്ല എന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ പ്രകൃതിമാരിയും ഒരകലം പാലിക്കും ഈ ജനതക്ക് മുമ്പിൽ,
അത്ര മാത്രം അർപ്പണബോധത്താൽ സേവകരാകും
ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ, പോലീസുകാർ
പറഞ്ഞാൽ തീരില്ല ആ നീണ്ടനിര
ആരെയും പ്രശംസിച്ചാൽ മതിയാകില്ല, ഇത് മറ്റാരുടെയും വിജയമല്ല,
നമ്മുടെ കഠിനപ്രയത്നത്തിന്റെ വിജയങ്ങൾ.....

അങ്ങനെ നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും;
നമ്മുടെ ആത്മവിശ്വാസത്തിലൂടെ പ്രയത്നത്തിലൂടെ ഒറ്റക്കെട്ടായി.....
കാരണം നമ്മളാണ് കേരളജനത!!
 

നസീഹ
9 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത