എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ കൊറോണ
ലോകത്തെ നടുക്കിയ കൊറോണ
സസ്യങ്ങളുടെയോ ജന്തുക്കളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിതമായ ഘടനയോടു കൂടിയ സൂക്ഷ്മജീവികളാണ് വൈറസുകൾ.വൈ റസിന് ജീവനുണ്ടോ കൃത്യമായി ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.ആതിഥേയ കോശങ്ങളെ ആശ്രയിച്ചാണ് ഇവയുടെ നിലനിൽപ്.ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ വൈറസിന്റെ ഉദ്ഭവം ചൈനയിലെ വുഹാനിലാണ്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് കോവിഡ് 19 എന്ന് പേര് നൽകി.ഈ വൈറസ് നമ്മുടെ മൂക്കിലൂടെ പ്രവേശിച്ച് ശ്വാസനാളത്തിലെത്തി അവിടെയുള്ള കോശങ്ങളിൽ പറ്റിപ്പിടിക്കുന്നു. ഇവയെ പ്രതിരോധിക്കാൻ നമ്മുടെ ഇമ്യൂൺസിസ്റ്റം പ്രവർത്തിക്കുമ്പോൾ നമ്മുടെ ശരീരതാപനില ഉയരുന്നു.ആ സമയം രോഗം പ്രതിരോധിക്കാൻ കഴിയുന്നു.നമ്മുടെ കൈ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക,സാമൂഹികഅകലം പാലിക്കുക.ഇങ്ങനെ എല്ലാം ചെയ്യുന്നത് വൈറസ് നമ്മുടെ ശ്വാസകോശത്തിലെത്തുന്നത് നമുക്ക് തടയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ