സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/ശീലമാക്കണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   ശീലമാക്കണം ശുചിത്വം   


ശുചിത്വം നമുക്ക് ആവശ്യമാണ്. ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ള പല രോഗങ്ങളിൽ നിന്നും രോഗപ്രതിരോധശേഷി ഉണ്ടാവു. ഇപ്പോൾ നമ്മുടെ ലോകമെമ്പാടുമുള്ളവർ കോവിഡ്-19,എന്ന ഒരു വൈറസിനെ പ്രതിരോധിക്കുന്നു.നിപ്പ, പ്ലേഗ്,ഇങ്ങനെയുള്ള പല രേഗങ്ങളും ഉണ്ടാകുന്നത് ശുചിത്വമില്ലായ്മയിൽ നിന്നും മനുഷ്യരുടെ ശ്രദ്ധക്കുറവുമൂലവുമാണ്.അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ശുചിത്വം അത്യാവശ്യമാണ്. പ്രകൃതി നമ്മുടെ അമ്മയാണ് ആ അമ്മയെ നമ്മൾ സംരക്ഷിക്കണം. പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു കേരളത്തെ നമ്മൾ മനുഷ്യർ തന്നെ മലീമസമാക്കുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മൾ പുഴയിലും ,കായുകളിലും വലിച്ചെറിയുന്നു.ഇങ്ങനെയൊക്കെ നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നു. പരിസ്ഥിതിയെ സൂക്ഷിച്തില്ലെങ്കിൽ നമുക്ക് തന്നെയാണ് പല രോഗങ്ങളും കടന്നുവരുന്നതെന്നു നാം ചിന്തിക്കണം. എന്നാൽ കൊറോണയെപ്പോലുള്ള പല വൈറസുകളിൽ നിന്നും നമുക്ക് രോഗപ്രതിരോധശേഷിനേടാം.പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമുക്ക് നല്ലയൊരു നാളയെ വാർത്തെടുക്കാം. ഇപ്പോൾ നമ്മുടെ സമൂഹത്തിലുള്ള കൊറോണ വൈറസിനെ നാം സാമൂഹിക അകലം പാലിച്ചുകൊണ്ട് സമൂഹവ്യാപനം തടയുന്നു. കൊറോണയെപ്പോലുള്ള പലതരം വൈറസുകൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.ഹാൻഡ് വാഷ ഉപയോഗിച്ച് കൈ നല്ലതുപോലെ കഴുകുക.വ്യക്തിശുചിത്വം പാലിക്കുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.ആൾക്കൂട്ടങ്ങളിൽ നിന്നു ഒഴിവാകുക ഇങ്ങനെ പലകാര്യങ്ങൾ നാം ശ്രദ്ധച്ചാൽ കോവിഡ്-19 നേയും നമുക്ക് നേരിടാം



ലിജി തോമസ്
6 എ സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം