ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സമയമായ് , സമയമായ് , കറണ്ട് കട്ടിനിന്ന് സമയമായ് . തീപ്പെട്ടിയെവിടെ ? വിളക്കെവിടെ ? വിളക്കിലെണ്ണയെവിടെ ? എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!! സമയമായ്, സമയമായ് , വയറ്റിലെത്തീക്കാശ്വാസം പകരുവാൻ- സമയമായ് . അരിയെവിടെ ? പയറെവിടെ ? എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം!!! സമയമായ്, സമയമായ് , നിദ്രാദേവിയെ പുണരാൻ സമയമായ് . കിടക്കയെവിടെ ? മെത്തയെവിടെ ? എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!! സമയമായ്, സമയമായ്, മോക്ഷപ്രാപ്തിക്ക് സമയമായ് . ശാന്തിയെവിടെ ? നീതിയെവിടെ ? എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത