കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അത്ഭുതമായ മാരക രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
അത്ഭുതമായ മാരക രോഗം


ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ പടർന്നു പിടിച്ച ഒരു മാറാരോഗം ആണ് കൊറോണ.ഈ വൈറസ് ലോകം മുഴുവൻ പടരുകയാണ്.ജാതി മത വ്യത്യാസം ഇല്ലാതെ ഈ പാർച്ചവ്യാധി പടർന്നു പന്തലിക്കുകയാണ്.ജനങ്ങൾ ഇപ്പോൾ വളരെ ഭീതിയിൽ ആണ് കഴിയുന്നത് .പക്ഷെ ചിലർ ഇതിനെ ഒന്നും ചെവിക്കൊള്ളാതെ അലഞ്ഞു തിരിഞ്ഞു റോഡുകളിലൂടെ നടക്കുകയാണ് ഇപ്പോൾ പലരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.എന്നാൽ പലരും ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ ജീവിതത്തിൽ പകർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്.പ്രായമുള്ളവർക്കും കുട്ടികൾക്കും ആണ് ആദ്യം രോഗം പിടിപെടുന്നത്. എന്നാൽ കേരളത്തിൽ പലർക്കും രോഗം പടർന്നു പിടിക്കുന്നുണ്ടെങ്കിലും ആവർക്കെല്ലാം രോഗം ബേധമായി വരുന്നു .കോറോണയെ ഈ ലോകത്തുനിന്ന് ഓടിക്കണം അതിനെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. അപ്പോൾ നമുക്ക് കൊറോണയെ ഈ ലോകത്തുനിന്ന് തുടച്ചു നീക്കാൻ കഴിയും . ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ ഇതാണ് :

 : ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുക
 : പുറത്തുപോകുമ്പോൾ മാസ്ക്കും കൈയുറയും ധരിക്കുക
 :അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക
 

കൊറോണയെ അകറ്റാൻ എല്ലാവരും പ്രാർത്ഥിക്കുക പ്രവർത്തിക്കുക .

ഫാത്തിമത്ത് ഷിഫാന
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം