സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കൊറേണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19 എന്ന വൈറസ്

ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകമെമ്പാടും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊവിഡ് 19. കൊവിഡിനെ നമ്മൾ ഒരോരുത്തരും നേരിട്ടു കൊണ്ടിരിക്കുകയാണ്. പരസ്പരം ആളുകൾ തമ്മിലുള്ള സമ്പർക്കം മൂലം ആണ് രോഗമുള്ള ഒരാളിൽ നിന്നും മറ്റുള്ള ആളുകളിലേക്ക് ഈ വൈറസ് പകരുന്നത്. പല രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് കൊവിഡ് 19 രോഗബാധയേൽക്കുന്നത്. അതു പോലെ പതിനായിരക്കണക്കിന് ആളുകൾ മരണപ്പെടുന്നു. ഈ രോഗം മൂലം അന്യ നാടുകളിൽ കഴിയുന്ന ആളുകൾക്ക് സ്വന്തം നാട്ടിലേക്ക് വരുവാൻ സാധിക്കാതെയായി. ഇന്ത്യയിലും ഈ മഹാമാരി പടർന്നു പിടിച്ചിട്ടുണ്ട്. കേരളത്തിൽ വളരെ നല്ല രീതിയിലാണ് ഈ വൈറസിനെ നേരിടുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാൻ ചില മുൻകരുതൽ എടുക്കണം. പുറത്തേക്ക് പോകുമ്പോൾ മാസ്ക്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങി നിരവധി ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ചാണ് കൊവിഡ് രോഗികളെ പരിപാലിക്കുന്നത് . അതിന് അവരെ അഭിനന്ദിച്ചേ മതിയാവൂ. നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വളരെ നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പ്രളയം വന്നപ്പോൾ അതാണ് വലിയ ദുരന്തം എന്നു കരുതി പക്ഷേ, അതിനേക്കാൾ വലിയ മഹാമാരിയാണ് നമ്മുടെ ലോകത്ത് വന്നുപെട്ടിരിക്കുന്നത്. നമുക്ക് ഒറ്റക്കെട്ടായി കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാം.

അനുരുദ്ര എം ആർ
5 c സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം