സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പാവനം ഈ ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
പാവനം ഈ ജീവനം

പാവനമാണ് ഈ പ്രപഞ്ചത്തിന്റെ ജീവനം. കാരണം ഭൂമിയില്ലെങ്കിൽ മനുഷ്യനില്ല. നമ്മുടെ ഭൂമി നാം വസിക്കുന്നിടമാണ്. അതിനാൽത്തന്നെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. പരിസ്ഥിതി ദിനത്തിൽ ഭൂമി സംരക്ഷണത്തിനായി നാം ആഫ്രിക്കയിലോ അന്റാർട്ടിക്കയിലോ പോകേണ്ടതില്ല. ഓരോരുത്തനും തന്റെ സ്വന്തം പരിസരം മലിനമാക്കതെ സംരക്ഷിച്ചാൽ മതി.

നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രകൃതിയിൽ നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വന്തമാണ്. പ്രകൃതിയുടെ സ്വത്തുക്കളാണ്. അവയൊന്നും നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല.

പ്രകൃതിയുടെ മൗലീകതയെ നാം നശിപ്പിക്കരുത്. കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയുമരുത്. ജീവിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പ്രകൃതി നമുക്ക് അവളുടെ സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നു. അതിനാൽ പ്രകൃതിയെ വൃത്തിയും വെടിപ്പുമുള്ളതായി നിലനിർത്താനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട് എന്നുനാം തിരിച്ചറിയണം.

ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞതായ പല പ്രവർത്തങ്ങളും പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥമാക്കുന്നു. അതിനാൽ, നമ്മൾ പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.

മെബിൻ ജോസ് ബേബി
4 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം