സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മോഹഭംഗം

Schoolwiki സംരംഭത്തിൽ നിന്ന്
മോഹഭംഗം

ദിവാകരനും രാധാമണിയും ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ചാണ് തങ്ങളുടെ രണ്ട് മക്കളേയും വളർത്തിയത്. പകലന്തിയോളം കഷ്ടപ്പെട്ടാലും രണ്ടു നേരം കഴിക്കാനുള്ള ഭക്ഷണം പോലും തികയാത്ത അവസ്ഥ. എങ്കിലും അവർ തങ്ങളുടെ മക്കളായ അരുണിനേയും ആശയേയും പഠിക്കാനയച്ചു.പoനത്തിൽ സമർത്ഥരായിരുന്ന അവർ ദാരിദ്രത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയിലും നന്നായി പഠിച്ചു. നഴ്സിംഗ് പാസ്സായ ആശയ്ക്ക് ഉടൻ തന്നെ നല്ലൊരു ജോലി കിട്ടി. എന്നാൽ സമ്പാദ്യം കൂട്ടാൻ ആഗ്രഹിച്ച് അവൾ നാട്ടിലെ ജോലി ഉപേക്ഷിച്ച് ഇറ്റലിയിലേയ്ക്ക് പോയി. അവരുടെ കൊച്ചുകൂരയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു മനോഹരസൗധം തലയുയർത്തി നിൽക്കുന്നു.ദിവാകരന്റെയും രാധാമണിയുടെയും സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് ഈയിടെ അരുണും സ്വന്തം നാടു പേക്ഷിച്ച് ഉയർന്ന ജോലിയ്ക്കായി അമേരിക്കയിലേക്കു പോയി.തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായതോർത്ത് ഇരുവരും സന്തോഷിച്ചു.ശാന്തസുന്ദരമായി ഒഴുകിയിരുന്ന ജീവിതത്തിലേയ്ക്ക് പെട്ടെന്നാണ് ഒരിടിമിന്നൽ പോലെ ആ വാർത്തയെത്തിയത്, എട്ട് കൊറോണ രോഗികളെ പരിചരിച്ച ആശ കോവിഡ് പിടിപെട്ട് മരണമടഞ്ഞു.തൊട്ടുപിന്നാലെ അമേരിക്കയിലായിരുന്ന അരുണിനും കോവിഡ് ബാധിച്ചു. തങ്ങളുടെ രണ്ട് മക്കളേയും ഒരുനോക്ക് കാണാൻ പോലുമാകാതെ സാധുദമ്പതികൾ കേണു അയൽവീട്ടിലെ മാതാപിതാക്കൾ അവരുടെ മക്കൾക്ക് മാതൃകയായി ഉയർത്തിക്കാട്ടിയിരുന്നത് അരുണിനേയും ആശയേയുമായിരുന്നു, അവർ നാട്ടിലുണ്ടായിരുന്നെങ്കിൽ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സന്തോഷമായി ജീവിക്കാമായിരുന്നുവെന്നോർത്ത് അവർ വിതുമ്പി..

അൽഫോൻസ് ജോസ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ