സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നല്ല മനുഷ്യൻ
നല്ല മനുഷ്യൻ
ഒരിക്കൽ ഒരു വൃദ്ധൻ പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും വാരിക്കളയുകയായിരുന്നു. അദ്ദേഹം പരിസര ശുചിത്വവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ്. അദ്ദേഹത്തോട് ഒരിക്കൽ ആ ഗ്രാമത്തിലെ ഒരു സമ്പന്നൻ ചോദിച്ചു താങ്കൾ എന്തിനാണ് ഇതുപോലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളെപ്പോലെ കടയിൽനിന്നും സാധങ്ങൾ വാങ്ങുന്ന പ്ലാസ്റ്റിക്കും മറ്റും കത്തിക്കുവാൻ എവിടെയെങ്കിലും കൂട്ടിയിട്ടാൽ പോരേ? അത് പൊതുസ്ഥലം വൃത്തിയാക്കുന്ന ആളുകൾ വൃത്തിയാക്കുമല്ലൊ. അപ്പോൽ ആ വൃദ്ധൻ പറഞ്ഞു, നമുക്ക് മാത്രമുള്ളതാണോ ഈ ഭൂമി? അത് മറ്റുവർക്കും കൂടിയുള്ളതല്ലേ? പരിസ്ഥിതി ശുചിത്വം പാലിക്കുന്നതുവഴി നമ്മൾ രോഗങ്ങളെ അകറ്റിനിർത്തുകയാണ്. പ്രകൃതിയെ നമ്മൾ മലിനമാക്കുമ്പോൾ പ്രകൃതി പ്രകടിപ്പിക്കുന്ന ദേഷ്യമാണ് നാം നേരിടേണ്ടിവരുന്ന ഓരോ പ്രകൃതി ദുരന്തങ്ങളും. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഇതൊന്നും തന്നെ വരികയില്ല. അപ്പോൾ ആ സമ്പന്നൻ പറഞ്ഞു, താങ്കൾ ചെയ്യുന്നത് നല്ലപ്രവൃത്തിയാണെന്ന് എനിക്ക് മനസ്സിലായി ഇന്നുമുതൽ ഞാനും താങ്കളെപ്പോലെ പരിസരശുചിത്വം പാലിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ