എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കൊറോണ ലക്ഷണങ്ങളും നിർദ്ദേശങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ലക്ഷണങ്ങളും നിർദ്ദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ലക്ഷണങ്ങളും നിർദ്ദേശങ്ങളും
   കൊറോണ വൈറസ് നമ്മൾ എല്ലാവരെയും വീടിനുള്ളിൽ ബന്ധനസ്ഥനാക്കിയിരിക്കുന്നു. അതിൽ നിന്നും മുക്തി നേടുക എന്നത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ് .ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഇതിന്റെ വ്യാപനം .അവിടുത്തെ മാർക്കറ്റുകളിൽ പക്ഷിമൃഗാദികൾ ,പാമ്പുകൾ എന്നിവയുടെ മാംസം വിൽക്കപ്പെടുന്നു .വവ്വാലിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിൽ എത്തിയത് എന്നാണ് പoനങ്ങൾ പറയുന്നത് .ഇന്ന് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊറോണ വൈറസ് എത്തി .ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കാട്ടുതീ പോലെ പടർന്നിരിക്കുന്നു .
   രോഗം ബാധിച്ച ഒരാളിൽ നിന്നും വൈറസ് വായിലൂടെയും കണ്ണിലൂടെയും ചെവിയിലൂടെയും മൂക്കിലൂടെയും മറ്റൊരാളിൽ എത്തുന്നു .ഈ വൈറസ് തുണി പോലുള്ള വസ്തുക്കളിൽ 8 മണിക്കൂറും മനുഷ്യരുടെ കൈകളിൽ 10 .. 20 മിനിറ്റോളവും ജീവനോടെ നിലനിൽക്കും .രോഗബാധിച്ചയാൾ സ്പർശിച്ച ഇടങ്ങളിൽ നമ്മൾ തൊട്ട് ആ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുകയോ കണ്ണോ മൂക്കോ തൊടുകയോ ചെയ്താൽ നമ്മളിലും വൈറസ് പ്രവേശിക്കും . വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസമെങ്കിലും എടുക്കും ലക്ഷണങ്ങൾ കാണിക്കാൻ .
  ഇതിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന ,ജലദോഷം ,രുചിയും മണവും അറിയാനുള്ള ശേഷി കുറയും ,തളർച്ച ,മൂക്കടപ്പ് എന്നിവയാണ് .രോഗം മൂർച്ഛിച്ചാൽ ശക്തമായ ശ്വാസതടസം നേരിടുന്നു. 
     രോഗികളുമായി  ബന്ധപ്പെടുന്നവരും വിദേശയാത്ര കഴിഞ്ഞു വരുന്നവരും 14 മുതൽ 28 ദിവസം വരെ സ്വയം ഐസൊലേഷനിൽ കഴിയുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കുകയും വേണം .ഐസൊലേഷനിൽ കഴിയുന്നത് സമൂഹ വ്യാപനം കുറക്കുന്നു. 
  ഈ രോഗത്തിന് ഇത് വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല .ഓരോരുത്തരുടെയും രോഗപ്രതിരോധശേഷി അനുസരിച്ച് രോഗം ഭേദമാവുന്നു . ഇതിന്റെ വ്യാപനം കുറക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക .ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. ഒരാളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക .പുറത്ത് പോയി വന്നാൽ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .വസ്ത്രങ്ങൾ ചൂട് വെള്ളത്തിലോ ഡെറ്റോൾ വെള്ളത്തിലോ ഇട്ട് വെച്ച് നന്നായി അണുവിമുക്തമാക്കുക .പുറത്തിറങ്ങുമ്പോൾ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കുക .രോഗ ലക്ഷണമുണ്ടെങ്കിൽ ബന്ധുക്കളിൽ നിന്ന് അകന്ന് ഐസൊലേഷനിൽ കഴിയുക .ആരോഗ്യ പ്രവർത്തകരെ അറിയിക്കുക .സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുക .. പേടിയല്ല വേണ്ടത് ജാഗ്രതയോടെ ഈ വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് മാത്രമല്ല ലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റാം .. വീട്ടിലിരിക്കൂ .. സുരക്ഷിതരാവൂ.. 
        
           
മുഹമ്മദ് സഹൽ .എം
7.B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം