എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ പാതയിൽ
അതിജീവനത്തിൻ്റെ പാതയിൽ
കിളികൾ നഷ്ട്ടപ്പെട്ട ആകാശം, ശാന്തമായി ഒഴുകുന്ന നദി, മരങ്ങളുടെ ചില്ലകൾ അനങ്ങുന്നില്ല, കത്തിജ്വലിക്കുന്ന സൂര്യൻ, വീണ്ടും ഒരു പ്രഭാതം. പ്രകൃതിസ്നേഹിയാണ് അപ്പു. നാളെ മുതൽ അപ്പുവിന് പരീക്ഷയാണ്. അതിൻ്റെ ചൂടിലാണ് അപ്പു. പേടിക്കേണ്ട പാഠങ്ങൾ എല്ലാം അവൻ പഠിച്ചു. എന്നാലും അപ്പുവിന് പേടിയുണ്ടായിരുന്നു. അപ്പോൾ അവൻ പുറത്തേക്ക് ഇറങ്ങി. പ്രകൃതി അവനു ആശ്വാസമാണ്.എന്നാൽ കിളികളും,പറവകളും ഇല്ലാത്ത ആകാശം അവനിൽ ആധിയുണ്ടാക്കി. അങ്ങനെ പരീക്ഷാദിവസം എത്തി.അപ്പു പരീക്ഷയ്ക്ക് തയ്യാറായി.സ്കൂളിലേക്ക് പോയി. അവൻ്റെ കൂട്ടുകാരുടെ ഒപ്പമാണ് പോക്ക്. പരീക്ഷ കഴിഞ്ഞു വളരെ സന്തോഷത്തോടെയാണ് അപ്പു വീട്ടിലേക്ക് വന്നത്. വീട്ടിൽ വന്നു ടി.വി. വച്ച്. ടി.വി യിൽ കണ്ടത് ഇങ്ങനെ. കൊറോണ പശ്ചാത്തലത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പരീക്ഷകൾ മാറ്റി. കൊച്ചുകുട്ടികൾക്ക് സന്തോഷമായി.എന്നാൽ പിന്നെ വാർത്ത വച്ചപ്പോൾ എല്ലാപേർക്കും വിഷമമായി. കൂട്ടം കൂടാൻ പാടില്ല. എല്ലാപേരും വീട്ടിലിരിക്കണം .അപ്പുവിനോട് അവൻ്റെ കൂട്ടുകാരൻ കുട്ടൻ ചൊടിച്ചു,"അയ്യോ ,,അപ്പു ഇനി എങ്ങനാ കളിക്കുന്നത് ?അപ്പു കുട്ടനോട് പറഞ്ഞു, കുട്ടാ എത്ര ആളുകളാണ് മരിച്ചത്?അവർ വിഷമിക്കുമ്പോൾ നമ്മൾ എങ്ങനാ സന്തോഷിക്കുക? എല്ലാം മാറട്ടെ കുട്ടാ. അപ്പുവിന്റെ അനുജത്തി അമ്മു ആ വഴി വന്നു. ചേട്ടാ...ഈ കൊറോണ എന്താ? അത് ഒരു വൈറസാ. അത് നമ്മളിൽ അസുഖങ്ങൾ ഉണ്ടാക്കും.അത് വരാതിരിക്കാൻ വീട്ടിലിരിക്കണം അമ്മു. അങ്ങനെ എല്ലാപേരും ലോക്കഡൗണിലായി. അപ്പുവിന്റെ വീടിന്റെ അടുത്ത് ഒരു പീടിക ഉണ്ടായിരുന്നു. അവിടെ എപ്പോഴും ആളുകൾ വരും. വീട്ടിൽ ഇരിക്കാത്തവരെ പിടിക്കാൻ പോലീസ് വരുന്നതുകാരണം അവിടെ എപ്പോൾ ആരുമില്ല.കടക്കാരൻ ചങ്കരൻചേട്ടൻ്റെ വീട് പട്ടിണിയിലാണ്. ചില കൂട്ടായ്മകൾ വഴി എല്ലാ വീട്ടിലേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നു.അത് എല്ലാപേർക്കും ആശ്വാസമായി. പ്രകൃതിയെ സ്നേഹിക്കുന്ന അപ്പു കോറോണയെ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയില്ല. അങ്ങനെ ഉച്ചയായി. അപ്പു സോപ്പ് ഇട്ടു കൈ കഴുകാൻ പോയി. അപ്പോളാണ് അമ്മു കൈ കഴുകാത്ത കാര്യം അപ്പു അറിഞ്ഞത്. അപ്പു അമ്മുവിനോട് പറഞ്ഞു . അമ്മു 20 സെക്കൻഡ് കൈ നന്നായി കഴുകണം. അപ്പു അവളെ ഒന്നുകൂടി ഓർമ്മിപ്പിച്ചു . കഴിക്കുമ്പോൾ മാത്രമല്ല ഇടക്കിടെ കൈ കഴുകണം.അത് പോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കണം . അമ്മു എല്ലാം അനുസരിച്ചു. അങ്ങനെ അടുത്ത ദിവസം അപ്പുവിന്റെ മാമ്മൻ വീട്ടിൽ നിന്ന് ഇറങ്ങി . അപ്പു അവന്റെ മാമ്മനോട് പറഞ്ഞു , മാമ്മ ..വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങരുത് .പോലീസുകാരും ,ആരോഗ്യവകുപ്പും എല്ലാവരും എത്ര തവണ പറഞ്ഞു,വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങരുതെന്നു അവർ നമ്മുക്ക് വേണ്ടിയാണു അങ്ങനെ പറയുന്നത് .അവരും മനുഷ്യരാണ് . സ്വന്തം വീട്ടിൽ കേറാൻ ആകാതെ എത്ര പോലീസുകാരാണ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്.അവരുടെ പ്രവർത്തിയെ വിലകല്പിക്കാതെ പുറത്തു ഇറങ്ങി നടന്നാൽ നമുക്ക് എന്താണ് കിട്ടുക.ഈ അവസ്ഥയിൽ നമ്മുടെ ദൈവങ്ങളാണ് പോലീസും, ആരോഗ്യപ്രവർത്തകരും, ഡോക്ടറും,നഴ്സുമാരുമെല്ലാം. ആ കൊച്ചുബാലന്റെ വാക്കുകൾ മാമനെ ചിന്തിപ്പിച്ചു. പിന്നീട് അയാൾ വീട്ടിൽ നിന്ന് ഇറങ്ങിയില്ല. ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന എല്ലാ നിയമങ്ങളും അയാൾ പാലിച്ചു.പിന്നീട് അപ്പുവിന്റെ വീട്ടിൽ കോറോണയെ കുറിച്ചുള്ള ചർച്ചയായി. അപ്പു പറഞ്ഞു , ആരും വെളിയിൽ ഇറങ്ങാത്തതു കാരണം പുഴകളിൽ മാലിന്യം ഇല്ല , വാഹനങ്ങളുടെ പുക ഇല്ല . ഇപ്പോൾ നല്ല അന്തരീക്ഷവായുവാണ് . അങ്ങനെയിരിക്കെയാണ് അപ്പുവിൻറെ വീട്ടിന്റെ അടുത്തുള്ള പറമ്പിൽ കുരങ്ങന്മാർ വന്നത്. അപ്പു പറഞ്ഞു ,പണ്ട് അവരെ കാണാൻ നമ്മൾ മൃഗശാലയിൽ പോയി. ഇന്ന് അവർ നമ്മളെ കാണാൻ വന്നു. അപ്പു എല്ലാപേരോടും പറഞ്ഞു.മരുന്ന് കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ വീട്ടിൽ ഇരിക്കുക തന്നെയാണ് നല്ലതു . കോറോണയെ ഇല്ലാതാക്കാൻ ഇത് തന്നെ ആണ് നല്ലതു. കോറോണയെ ഇല്ലാതാക്കാൻ ഇത് തന്നെയാണ് മാർഗം. പ്രളയത്തെ ഇല്ലാതാക്കി ഒറ്റക്കെട്ടായി പ്രവർത്തിച്ച നമുക്ക് എല്ലാപേര്ക്കും ഈ കോറോണയെയും കൈ കോർക്കാതെ മനസ്സ് കോർത്ത് ഇല്ലാതാക്കാം. മൃഗങ്ങൾ നാട്ടിലിറങ്ങി, കിളികൾ പറക്കാൻ തൂടങ്ങി. ഇനി അവർക്ക് ആരെയും പേടിക്കേണ്ട. അവരെ ദ്രോഹിച്ചവർ ഇന്ന് വീടുകളാകുന്ന കൂട്ടിലാണ്.ഇനി അവർക്ക് സ്വതന്ത്രമായി പറക്കാം..എന്നാൽ ഈ സന്തോഷം കുറച്ചു നാൾ മാത്രം. പിന്നെ ലോകത്തു നിന്ന് കൊറോണ പോയിക്കഴിഞ്ഞാൽ മനുഷ്യർ ഇറങ്ങും, കിളികൾ ഇല്ലാതാകും,മൃഗങ്ങൾ കാട്ടിലേക്ക് പോകും. മാലിന്യങ്ങൾ കൂമ്പാരമാകും, വാഹനങ്ങളുടെ പുക കാരണം അന്തരീക്ഷവായു മലിനമാകും. ഈ ലോക്കഡോൺ അനുഭവം കൊണ്ടെങ്കിലും മനുഷ്യർ പ്രകൃതിയെ ദ്രോഹിച്ചുകൊണ്ടുള്ള പ്രവർത്തികൾ ചെയ്യാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ