സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ഇനി വരും നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി വരും നാളുകൾ


സ്ഥിരമാണിതെല്ലാമെനിക്കെന്ന തോന്നലിൽ
സ്ഥിതി ചെയ്തഹങ്കരിച്ചാർത്തു വാഴുന്നൊരു
സ്ഥിരതയില്ലാത്തൊരു മർത്യ ഗണത്തിന്റെ
സ്ഥിതിയെന്തിതോർക്കുകിലൂഴിയിലാകവെ

പകയല്ല ഭയമല്ല പഴിചാരലതുമല്ല
പഠിപ്പിച്ചീനാളുകൾ ഈ സത്യമാകവെ
പങ്കിലമായൊരെൻ മാനസമാകവെ
പണിയണം വീണ്ടുമെൻ ചിത്തത്തെയാകവെ

വിശ്വൈക ശിൽപിയാം നാഥനിൽ മാത്രമെൻ
വിശ്വാസമർപ്പിച്ചുകൊണ്ടിനിയുള്ള നാളുകൾ
വിശ്വത്തിൻ ശാന്തിക്കായി നിനച്ചിറങ്ങുന്നു ഞാൻ
വിശ്വ വിധാതാവിൻ സൗഖ്യമാം തീർത്ഥത്തിൽ

 

നവ്യ സതീഷ്
3 B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത