ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്
എനിക്ക് എന്നെ തന്നെ വിശ്വസിക്കാനായില്ല . ഇത് ന്യായമോ?ഞാനൊരു പാപിയാണോ ? മരുന്നിനു പകരം വിഷം കൊടുക്കുന്ന ലോകത്തെ കാലനോ? അതോ.....നീതിപീഠമോ?ഒന്നും മനസ്സിലാകുന്നില്ല. എന്റെ തുടക്കം വൻമതിലിനപ്പുറത്തെ ജനലക്ഷങ്ങളുടെ നാട്ടിലായിരുന്നു.ഇളം പ്രായം .ചാടിക്കളിക്കുന്ന ശരീരം .ചഞ്ചലപ്പെടുന്ന മനസ്സ്.വ്യഗ്രത കൂട്ടുന്ന സ്വഭാവം.ഇരയാക്കാനുള്ള ധൃതി.ആർത്തി....അതിൽ കൂടുതൽ എന്ത് വേണം?കറുങ്ങുന്ന മനസ്സുകൾക്ക് മനസ്സാക്ഷിയോ മനസ്സാന്നിധ്യമോ ഉണ്ടോ? വുഹാൻ എന്ന കൊച്ചു നഗരത്തിൽ നിന്നും ഇന്നിതാ ജനലക്ഷങ്ങളുടെ ജീവൻ ഞാൻ കാർന്നു തിന്നുകയാണെന്ന് പറയുന്നു.കാലന്റെ വേഷമണിഞ്ഞ കൊലയാളി. മക്കളുടെ കുസൃതിത്തരങ്ങൾക്ക് ഞാൻ സാക്ഷിയാകണമെന്നോ?ഈ ലോകം എന്താണെന്ന് ഞാൻ അറിയുന്നു..... "ക്ഷമിക്കണം നിങ്ങൾക്ക് കൊറോണയുണ്ട്.?” "എന്തിനാ ക്ഷമ?”അയാൾ ചിരിയുടെ അസ്തി വിടാതെ സൂക്ഷിച്ചു. "കൊറോണയുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളൊരപരാധം ചെയ്തെന്നാണോ?” ഡോക്ടർ നിറക്കണ്ണുകളോടു കൂടി പുറത്തേക്ക് പോയി. ധൃതിയിൽ ഓടുകയാണ് ഞാൻ.ഇവിടെയും,അവിടെയും...ലോകത്തിലെ ഓരോ ഉറവിടത്തിലുമെത്താനുള്ള വ്യഗ്രത.....കേരളത്തിലായാലും അമേരിക്കയിലായാലും സത്യം സത്യമല്ലാതാകുമോ? ചുക്കിച്ചുളിഞ്ഞ അയാളുടെ കൈകളിൽ കരുത്തിന്റെ അടിയുറകളല്ലാതെ മറ്റൊന്നുമില്ല.എന്തുംനേരിടാനുള്ള കരുത്ത് കണ്ണുകളിൽ പോലും തിളങ്ങിനിന്നിരുന്നു.ഒരിക്കലും മായാത്ത ജീവിതങ്ങളുടെ കഥ,..ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.തഴമ്പിച്ച കൈകളിൽ വിയർപ്പിന്റെ ഗന്ധത്തോടൊപ്പം മറ്റെന്തോ ഊതിക്കളിക്കുന്നുണ്ടായിരുന്നു......കാറ്റിന്റെ ഗതിയിലും മാറ്റങ്ങൾ ......തികച്ചും അസ്വഭാവികം...താൻ ചെയ്ത പാപത്തിന്റെ ഫലം താൻ തന്നെ അനുഭവിക്കണം..കണ്ണുകളിൽ അന്ധത വളരുന്നതിനും മുരടിച്ച് നശിക്കുന്നതിനും ഒരേ കാരണമാണ്.ജീവിതം അത് മറച്ച് വെക്കില്ല.. "ഡോക്ടർ ,നിങ്ങളിത് എത്ര നേരം കഴിഞ്ഞാണ് വരുന്നത്?"അയാൾ മോഴിഞ്ഞു. "ന്താ?എന്തെങ്കിലും വേണമായിരുന്ണ്നോ?” "ഒന്നൂല്ലാ..ഒരു വയസ്സന്റെ മനസ്സ് കുട്ടിയുടേതിന് തുല്യമാണ് മോനേ..പുറത്തിറങ്ങാനുള്ള കൊതി..” "പക്ഷെ...” "എല്ലാം അറിയാം.ഡോക്ടറെ കണ്ടാൽ കുറച്ചെങ്കിലും ശമനം കിട്ടും.ഇരുട്ടു മുറിയിലെ വെളിച്ചം പോലെ.” "ചേട്ടൻ വേഗം സുഖം പ്രാപിക്കും" "ആകുമായിരിക്കും...അല്ലെങ്കിൽ തന്നെ ഇതിന് മാത്രം പേടിച്ചിട്ട് കാര്യമില്ല.ഇനിയും വരും...ഇതല്ലെങ്കിൽ മറ്റൊന്ന് “. "മനസ്സില്ലായില്ല" "ജീവിതം ഒരു ചതുരംഗമാണ്, മോനേ.” "ഇപ്പോ കുറച്ച് വിശ്രമിച്ചോളൂ.എല്ലാത്തിനും നമ്മൾ ഒറ്റക്കെട്ടല്ലേ?ചേട്ടനെന്തായിരുന്നു പണി?” ആ ചോദ്യത്തിനു മുമ്പിൽ അയാൾ മതിമറന്നു ചിരിച്ചു.പൊട്ടിച്ചിരിച്ചു.ആർമാദിച്ചു. "വെറുമൊരു കാണി. അല്ല മധ്യസ്തൻ" മറുപടിയുടെ അവസാനത്തെ വാക്കിന് ഊന്നൽ കൂടുതല്ലായിരുന്നു.സ്വയം ആശ്വസിപ്പിക്കുന്ന രീതി.. "മനസ്സില്ലായില്ല.” ഡോക്ടറും രോഗിയും ഒന്നുമുണ്ടായിരുന്നില്ല.അതിന്റെ പരിമിതികൾ പോലും...അടർന്നുവീണ പുൽക്കൊടികളെ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി മായിക്കാൻ കൊണ്ടുപോകുന്ന വ്യക്തി.ആരെയും അറിയിക്കാതെ പുതച്ചു വെക്കാൻ കഴിയുമോ?ഓരോ നാടിനും അതിന്റേതായ ചില സംസ്കാരങ്ങളുണ്ട്.അതുപോലെ ഓരോ വ്യക്തിക്കും... അണയുന്ന മെഴുകുതിരി എത്ര പരിശ്രമിച്ചാലും അണയാതിരിക്കില്ല.ഒരിക്കലും.. ഞാൻ മാത്രമാണോ കുറ്റക്കാരൻ ?ഓരോന്നിനെയും നശിപ്പിക്കുന്നതിനു പകരമായി പ്രകൃതി സൃഷ്ടിച്ചതാണോ എന്നെ? അതോ മനുഷ്യരുടെ ലീലാവിലാസങ്ങൾക്ക് കൂട്ടുനിന്ന പ്രതിയും പ്രതികാരവുമോ?എനിക്കറിയില്ല.. ഞാൻ കാർന്നു തിന്നുന്നത് വേറെ ചിലർ കാർന്നു തിന്നതിന്റെ ബാക്കിയാണ്..കൊഴുപ്പിൽ ചേർത്ത മധുരമാണ് ഇന്ന് മനുഷ്യരുടെ നാവിൽ നിറഞ്ഞാടുന്നത്.ഒന്നും ഞാനായിട്ട് തുടങ്ങിവച്ചതല്ല.എനിക്ക് അവസാനിപ്പിക്കാനുള്ള അധികാരവുമില്ല... "ഒന്ന് പറഞ്ഞുതന്നുകൂടെ എന്താണ് ജോലിയെന്ന്?” "കണ്ണീരുപ്പ് കലർന്ന ഭാണ്ഡങ്ങൾ കൊണ്ടുനടക്കുക.അടർന്നുവീണ ഇലകളെ ശവസംസ്കാരത്തിനെത്തിക്കുക.അതുവരെ താങ്ങിപ്പിടിച്ചു കൊള്ളക.നിയോഗല്ലേ..സമയമാകുമ്പോൾ വീണേ പറ്റൂ ....ആരായാലും....” "പറഞ്ഞുവരുന്നത്?” "അത് തന്നെ ..ശവം കൊണ്ട് നടക്കുക..” വീണ്ടും അയാൾ മതിമറന്നു ചിരിച്ചു.പൊട്ടിച്ചിരിച്ചു.ആർമാദിച്ചു.കാറ്റിന്റെ ഗതി തെറ്റിയിട്ടില്ലായിരുന്നു,.സൂര്യന്റെ കൂടെ ചന്ദ്രൻ ഉദിക്കുകയില്ലല്ലോ.....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ