സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ അത്ഭുതം

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ അത്ഭുതം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടന്റെ അത്ഭുതം

എല്ലാവരും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധശേഷി.

അമ്മയുടെ കൂടെ പറമ്പിലുടെ നടക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. അമ്മ ചെടി നടുകയും കള പറിക്കുകയും ചെയ്യുന്നു. അമ്മ ഒരു ചെടിയുടെ അടിയിലെ മണ്ണ് മാറ്റുന്നു. എന്താ അമ്മേ, മണ്ണ് മാറ്റിയാൽ ചെടി പോകില്ലേ? ഉണ്ണിക്കുട്ടൻ ചോദിച്ചു. മോനെ ഇതു ചേമ്പ് ആണ് അതിന്റെ കിഴങ്ങു മണ്ണിന്റെ അടിയിലാണ്. മണ്ണ് മാറ്റി എടുക്കണം അമ്മ പറഞ്ഞു. ഉണ്ണിക്കുട്ടൻ ചോദിച്ചു, എന്താ.. പയറും വഴുതനയും എല്ലാം ചെടിയുടെ മുകളിൽ അല്ലേ? ചേമ്പ് മാത്രം മണ്ണിന്റെ അടിയിൽ.

അപ്പോൾ അമ്മ ചേമ്പ് പറിച്ചു. അതാ മുട്ടൻ ചേമ്പ് കിഴങ്ങുകൾ . അമ്മ പറഞ്ഞു "മോനെ ചില സസ്യങ്ങളുടെ മണ്ണിന്റെ അടിയിലാണ് വിത്തുകൾ എന്നാൽ മറ്റു ചിലത് മണ്ണിനു മുകളിലും.. ചേമ്പ്, ചേന, കൂർക്ക, കിഴങ്ങ്, എന്നിങ്ങനെ മണ്ണിനടിയിൽ ഉണ്ടാകുന്നവയാണ്.

അത് ഉണ്ണിക്കുട്ടന്റെ പുതിയ അറിവ് ആയിരുന്നു.

സ്നേഹ ഷാജി
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ