ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-03-2010Dcwyd




വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയില്‍ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയില് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതുമായ ഹയര്‍ സെക്കന്ററി സ്കൂള്‍.

ചരിത്രം

സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യ‍ഘട്ടങ്ങളിലാണ‍് വയനാടിന്റെ വിദ്യ‍ാഭ്യ‍ാസ ചരിത്ര‍ം നമുക്ക് ലഭ്യ‍മാകുന്നത് .ബ്ര‍ിട്ടീഷുകാരാല് രേഖപ്പെടുത്തപെട്ടവ മദ്ര‍ാസ് പ്ര‍സിഡന്സിയില്‍പെട്ട മലബാര്‍ ജില്ല‍യിലെ ഒരു താലൂക്കായിരന്നു വയനാട് മലബാര്‍ തന്നെ വിദ്യ‍ാഭ്യ‍ാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്ര‍േഡുകോളേജുമായി മലബാര്‍ കൃസ്ത്യ‍ന് കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്ര‍ണ്ണന് തുടങ്ങിയവ മാത്ര‍ം . ഡിഗ്ര‍ിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947 ല് ബ്ര‍ണ്ണന് അപ്ഗ്ര‍േഡ് ചെയ്ത് ഡിഗ്ര‍ി കോളേജായി മാറുന്നു.വയനാട് താലൂക്കില് ആദ്യ‍കാലത്തില് ലോവര്‍ എലിമെന്ററി സ്കൂളുകള് മാത്ര‍മായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയര് എലിമെന്ററി സ്കൂളുകള് സ്ഥാപിക്കപ്പെട്ടു.1946 ആദ്യ‍ത്തെ ഡിസ്ട്ര‍ിക്റ്റ് ബോര്‍ഡ് ഹൈസ്കൂള് കല്പ്പറ്റയില് സ്ഥാപിച്ചു.s.k.m.j. സ്കൂള് 1930 ലാണ‍് വെള്ളമുണ്ടയില് എയിഡഡ് യൂ.പി സ്കൂള് സ്ഥാപിതമാകുന്നത് 1957.........കേരളത്തില് സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങള് കണ്ടെത്തി വിദ്യ‍ാഭ്യ‍ാസ സ്ഥാപനങ്ങള് തുടങ്ങാന് സര്വ്വ‍െ നടക്കുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തില്പേഴ്സണല് അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യര് സര് വേക്കായി വെള്ളമുണ്ടയില് എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര് സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യര് അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ സര് വ്വേ റിപ്പോര്ട്ട്ഗവണ്മെന്റനുനല്കിയ ശേഷം ഹൈസ്കൂളിനു ശുപാര്ശചെയ്യുകയു ചെയ്തു അങ്ങനെ 1957 ല് വെളളമു​ണ്ട എ.യു.പി സ്കൂള് അപ് ഗ്രേഡു ചെയ്തു ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാല് സര്ക്കാര് ഉടമസ്ഥതയില് തന്നെ ഹൈസ്കൂള് ആരംഭിക്കാന് കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും എ.കെ.കെ യുടെ നേതൃത്വത്തിലുള്ളവര് ബോധ്യപ്പടുത്തി. ഒരു ജനകീയ കമ്മറ്റി എ യു പി സ്കൂളില് രൂപീകരിച്ച് സര്ക്കാരില് ഹൈസ്കൂളിന‍് വേണ്ട സ്വാധീനം ചെളുത്തുന്നതിനും ആ മനുഷ്യ സ്നേഹി വിജയിച്ചു 28 കുട്ടികള്‍കായി മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രി പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.പി ഒ ശ്രിമതി റോസാമ്മ ചെറിയാന്‍ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നല്‍കി നിയമിച്ചു. 1958 ഒക്ടോബറില്‍ എംപ്ലോയ്മെന്‍റ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്കൂളിലെ അധ്യാപകര്‍ അവര്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കി. പിന്നീട് സുകുമാരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍ ,കുഞ്ഞാനന്തന്‍ മാസ്റ്റര്‍ എന്നീ അധ്യാപകര്‍ക്ക് കൂടി സ്ഥിരം നിയമനം നല്‍കി. 1960-61- ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതി. 8ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും ചേര്‍ന്ന പമ്മറ്റിയായിരുന്നു. ,. കാലത്തിന്റെ ഒഴുക്കിലും തളരാതെ ഇന്നും ഈ സരസ്വതീ നിലയം അതിന്റെ പ്രൗഡിയോടെ അതിന്റ ജൈത്ര യാത്ര തുടരുന്നു........




ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

 കേരളാ ഗവന്‍മെന്‍റിന്‍റെ  പൊതു വിദ്യാഭ്യാസ വകുപ്പ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കഥ കവിത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.735398" lon="75.962906" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri </googlemap>i </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.