മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വസങ്കല്പം ജലരേഖ ആകുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വസങ്കല്പം ജലരേഖ ആകുമ്പോൾ

ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആഘോഷിക്കുന്നു .പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിലാണെന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാകുന്നതാണ് .എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?വ്യക്തി ശുചിത്വത്തിലേറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളികൾ പരിസരശുചിത്വത്തിനും ,പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്?നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണത് .ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്നു ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപടസാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലെ ചെയ്യുന്നത് ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുക യില്ലേ ?ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ .

ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു .മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ നട്ടംതിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു .കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു ,എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു .ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു .

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്രവിസർ ജനങ്ങളുടെയും, സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു വ്യക്തിശുചിത്വം ,പരിസര ശുചിത്വം ,ഗൃഹശുചിത്വം ,സ്ഥാപന ശുചിത്വം ,പൊതുശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെ വേർതിരിവ് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന് ആകത്തുകയാണ് ശുചിത്വം .എവിടെ എല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്, വീടുകൾ ,സ്കൂളുകൾ, ഹോട്ടലുകൾ ,കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ ,സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ, വ്യവസായശാലകൾ ,ബസ് സ്റ്റാൻഡുകൾ ,മാർക്കറ്റുകൾ, റെയിൽവേസ്റ്റേഷനുകൾ ,റോഡുകൾ, പൊതുസ്ഥലങ്ങൾ ,തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ എല്ലാം ശുചിത്വമില്ലായ്മയും ഉണ്ട് നമ്മുടെ കപട സാംസ്കാരികബോധം ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവ പ്രശ്നമായി കാണാൻ നമ്മൾക്ക് കഴിയുന്നില്ല പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന് ശ്രമിക്കുകയുള്ളു.
ശുചിത്വമില്ലായ്മ എന്തുകൊണ്ട് ?
സ്വാർത്ഥ ചിന്ത ഞാനും എന്റെ വീടും വൃത്തിയാൽ മതിയെന്ന ധാരണ ,പരിസര ശുചിത്വകുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മ റോഡിൽ കെട്ടിനിൽക്കുന്ന മലിനജലം തന്റെ കിണറ്റിലും എത്തി തന്റെ കിണർ ജലവും മലിനമാകും എന്നും അതുപോലെ തന്റെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിൽ കൊതുക് വളരുമെന്നും അത് തനിക്ക് അപകടകരമാകും എന്ന് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട വരാണ് നാം ,താൻ ഉണ്ടാക്കുന്ന മാലിന്യം മറ്റാരോ ആണ് ഇല്ലായ്മ ചെയ്യേണ്ടത് എന്ന് തെറ്റിദ്ധാരണ ഇങ്ങനെ തുടങ്ങിയ കുഴപ്പങ്ങളാണ് സമൂഹത്തെ പരിസരശുചിത്വം ഇല്ലായ്മയിലേക്ക് നയിക്കുന്നത് ഇതുമൂലം പകർച്ചവ്യാധികളും രോഗവും പിടിപെടും എന്ന് മനുഷ്യൻ ഓർക്കുന്നില്ല . ജനവാസകേന്ദ്രങ്ങളെ ജനവാസ യോഗ്യമല്ലാത്ത ആകുന്നു പണമുള്ളവർ അത്രയും പ്രദേശങ്ങൾ ഉപേക്ഷിച്ചു പോകുന്നു അതില്ലാത്തവർ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട് അവിടെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നു, ശുചിത്വമില്ലായ്മ ആവാസ വ്യവസ്ഥയെ തകർക്കുന്നു തൻമൂലം അവിടുത്തെ സസ്യങ്ങളും ജീവജാലങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കുന്നു . ശുചിത്വമില്ലായ്മ മണ്ണിനെയും ജലത്തെയും ഉപയോഗശൂന്യം ആകുന്നു അതുമൂലം കൃഷിയും സമ്പത് വ്യവസ്ഥയും തകരുന്നു.
ശുചിത്വം എങ്ങനെ സാധ്യമാകും ?
വ്യക്തി ശുചിത്വ ബോധമുള്ളതുകൊണ്ടാണല്ലോ നാം പല്ലുതേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത് ഭക്ഷണത്തിനു മുൻപും ശേഷവും കൈ കഴുകുന്നത് അതുപോലെ വ്യക്തിഗതമായി ആവശ്യമുള്ള എല്ലാ ശുദ്ധ കർമ്മങ്ങളും ചെയ്യുന്നത് വ്യക്തിശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യ ശുചിത്വം സാധ്യമല്ലേ ?അതിനു സാമൂഹ്യ ശുചിത്വബോധം വ്യക്തികൾക്ക് ഉണ്ടാകണം.അത് ഉണ്ടായാൽ ഒരു വ്യക്തിയും വ്യക്തിശുചിത്വത്തിനും ഗാർഹിക ശുചിത്വത്തിന് വേണ്ടി പരിസരം മലിനമാക്കുക ഇല്ല .അവരവർ ഉണ്ടാകുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും, അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും, പൊതുസ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും, ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും, പ്രവർത്തിക്കും അങ്ങനെ വന്നാൽ ഒരു സ്ഥാപനവും, ഒരു ഓഫീസും ഒരു വ്യവസായ ശാലകളും, ശുചിത്വമില്ലാത്ത പ്രവർത്തിക്കുകയില്ല .മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ജലാശയങ്ങളിലും തള്ളുകയില്ല.

നയന ഷാജി
8 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം