മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വസങ്കല്പം ജലരേഖ ആകുമ്പോൾ
ശുചിത്വസങ്കല്പം ജലരേഖ ആകുമ്പോൾ
ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആഘോഷിക്കുന്നു .പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിലാണെന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാകുന്നതാണ് .എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?വ്യക്തി ശുചിത്വത്തിലേറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളികൾ പരിസരശുചിത്വത്തിനും ,പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്?നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണത് .ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്നു ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപടസാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലെ ചെയ്യുന്നത് ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുക യില്ലേ ?ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ . ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു .മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ നട്ടംതിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു .കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു ,എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു .ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്രവിസർ ജനങ്ങളുടെയും, സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു വ്യക്തിശുചിത്വം ,പരിസര ശുചിത്വം ,ഗൃഹശുചിത്വം ,സ്ഥാപന ശുചിത്വം ,പൊതുശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെ വേർതിരിവ് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന് ആകത്തുകയാണ് ശുചിത്വം .എവിടെ എല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്, വീടുകൾ ,സ്കൂളുകൾ, ഹോട്ടലുകൾ ,കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ ,സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ, വ്യവസായശാലകൾ ,ബസ് സ്റ്റാൻഡുകൾ ,മാർക്കറ്റുകൾ, റെയിൽവേസ്റ്റേഷനുകൾ ,റോഡുകൾ, പൊതുസ്ഥലങ്ങൾ ,തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ എല്ലാം ശുചിത്വമില്ലായ്മയും ഉണ്ട് നമ്മുടെ കപട സാംസ്കാരികബോധം ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവ പ്രശ്നമായി കാണാൻ നമ്മൾക്ക് കഴിയുന്നില്ല പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന് ശ്രമിക്കുകയുള്ളു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം