പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹമുള്ള കുട്ടു
സ്നേഹമുള്ള കുട്ടു
ചിങ്കാരം കാട്ടിൽ കുട്ടു എന്ന് പേരുള്ള ഒരു ആനയുണ്ടായിരുന്നു. നല്ല സ്നേഹമുള്ള, ശുചിത്വ ശീലമുള്ള കുട്ടുവിനെ മറ്റ് മൃഗങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു.' ഹൊ ഒരു വൃത്തി രാക്ഷസൻ വന്നിരിക്കുന്നു!' അവർ കളിയാക്കും. പാവം കുട്ടു ആനയ്ക്ക് സങ്കടമായിരുന്നു. അവൻ ഒറ്റയ്ക്കായി .അപ്പോഴാണ് എല്ലാ മൃഗങ്ങളും ഭക്ഷണത്തിന് പോയത്. ആഹാരം കണ്ടപ്പോൾ മൃഗങ്ങൾ അടികൂടാൻ തുടങ്ങി. കുട്ടു ചോദിച്ചു: "എനിക്ക് ഒരു പഴം തരുമോ? വല്ലാതെ വിശക്കുന്നു." ആരും കൊടുത്തില്ല. ചാടിക്കളിക്കുന്നതിനിടയിൽ ഒരു കുരങ്ങൻ ആഴമുള്ള കുഴിയിൽ വീണു. അവൻ നിലവിളിച്ചു .എല്ലാവരും ഓടി കുഴിയുടെ ചുറ്റിലും നിന്നു. അവർക്കൊന്നും കുഴിയിൽ വീണ കുരങ്ങനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ബഹളം കേട്ട് കൂട്ടു ആന ഓടി വന്നു. നമ്മുടെ കിച്ചു കുരങ്ങിനെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കൂ എന്ന് കുരങ്ങൻമാർ കുട്ടുവിനോട് പറഞ്ഞു. തൻ്റെ നീണ്ട തുമ്പിക്കൈ കൊണ്ട് കുട്ടു ,കിച്ചു കുരങ്ങിനെ രക്ഷിച്ചു.കിച്ചു പറഞ്ഞു: "നീയാണ് ഇനി മുതൽ എൻ്റെ ചങ്ങാതി." എല്ലാ മൃഗങ്ങളും അങ്ങനെ കുട്ടുവിൻ്റെ ചങ്ങാതിമാരായി. കുട്ടുവിന് സന്തോഷമായി. ആപത്തിൽ നിന്നും രക്ഷിക്കുന്നവരാണ് യഥാർഥ കൂട്ടുകാർ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ