ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/വിറയ്ക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിറയ്ക്കുന്ന ലോകം

വിറയ്ക്കുന്നിതാ ലോകം
ചുട്ടുപൊള്ളും മഹാമാരിയ്ക്കു മുന്നിലായ്
അനുഭവിച്ചീടുക ലോകമേ
തങ്ങൾ തീർത്ത കർമ്മഫലങ്ങളെ
സർവ്വനാശത്തിൻ അധിപനായ്
 അവതരിച്ചു നീ കുലം മുടിയ്ക്കുവാൻ
നന്മ ചെയ്യുന്നൂ ലോകർക്കു മുന്നിൽ
നഴ്സുമാർ മാലാഖമാരായി
തുറന്നു കാട്ടുന്നു കാരുണ്യം ഞങ്ങൾക്കായ്
കൈകൾ കൂപ്പുന്നു മാലോകർ നിങ്ങളെ
വീടിനുള്ളിൽ അടച്ചിട്ട നോവിനെ
പ്രതിരോധ മായ് കണ്ടും ഔഷധമായ് കണ്ടും
പുതു പ്രഭാതം പുലരുന്നതും കാത്ത്
തൊഴുതു നിൽക്കുന്നു പ്രകൃതിയ്ക്കു മുന്നിലായ്!

നിവേദ്യ.എ
ഏഴ്.എ ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത