ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ പാഠം ഒന്ന്;ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42413 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠം ഒന്ന്;ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം ഒന്ന്;ശുചിത്വം

കൈ കഴുകി നേടാം ആരോഗ്യം;

വ്യക്തി ശുചിത്വത്തിൽമുന്നിൽനിൽക്കുന്ന ഇന്ത്യൻസംസ്ഥാനമാണ് കേരളം.എന്നാൽശുചിത്വത്തിന്റെ കാര്യത്തിൽനമ്മൾഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്.പ്രതേകിച്ചു കുട്ടികൾ.എല്ലാ വർഷവും ഒക്ടോബർ15 ആഗോളകൈകഴുകൽദിനമായി ആചരിക്കുന്നു.

രോഗാണുക്കളെ സോപ്പിട്ടോടിക്കം;

വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയിൽഒരുകോടി വൈറസുകളും ബാക്ടീരിയകളും ഉണ്ടാകുമെന്നാണ് കണക്ക്.ഇവ ഉള്ളിൽചെല്ലുമ്പോൾനമ്മൾ കുട്ടികൾക്ക്പലവിധ അസുഖങ്ങൾഉണ്ടാക്കുന്നു.ഇതു കുട്ടികളിൽപോഷകാഹാരകുറവും അതുവഴി മരണവും ഉണ്ടാക്കുന്നു.ഇതുഒഴിവാക്കാൻആഹാരത്തിനു മുൻപും പ്രാഥമികകൃത്യങ്ങൾക്കുശേഷവും കൈകൾസോപുപയോഗിച്ചു വൃത്തിയായി കഴുകണം.

കുട്ടികൾനയിക്കട്ടെ......

സമൂഹത്തിലും കുടുംബത്തിലും ശക്തമായ മാറ്റങ്ങൾവരുത്തുവാൻകുട്ടികൾക്ക് കഴിയും.സോപ്പുപയോഗിച്ചു കൈകഴുകൽ ഒരു ശീലമാക്കി മാറ്റുക എന്നതാണ് നമ്മുടെലക്ഷ്യം. അത് സ്കൂളുകളിൽനിന്ന് വീടുകളിലേക്കും സമൂഹത്തിലേക്കും എത്തുകയും വേണം.അങ്ങനെ സമൂഹനന്മ കുട്ടികളിലൂടെ യാഥാർഥ്യമായി മാറട്ടെ.....

പ്രതിജ്ഞ

"എൻറെയും മറ്റുള്ളവരുടെയും സംരക്ഷണത്തിനായി ആഹാരത്തിനു മുൻപും പ്രാഥമിക കൃത്യങ്ങൾക്കുശേഷവും കൈകൾസോപ്പുപയോഗിച്ചു കഴുകി മാതൃക കാട്ടുമെന്ന് ഞാൻപ്രതിജ്ഞ ചെയ്യുന്നു.എൻറെ മാതാപിതാക്കൾ ,സഹോദരി സഹോദരന്മാർ,കൂട്ടുകാർഎന്നിവരെ സോപ്പുപയോഗിച്ചു കൈകഴുകാൻപ്രേരിപ്പിക്കുകയും ചെയ്യും. "

മീനാക്ഷി ദീപു
4B ജി എൽ പി എസ് പകൽകുറി
കിളിമാന്നൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം