ജി എൽ പി എസ് നെല്ലിയമ്പം/അക്ഷരവൃക്ഷം/കുട്ടൻ ആനയും മിന്നു മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടൻ ആനയും മിന്നു മുയലും
ഒരു കാട്ടിലായിരുന്നു കുട്ട൯ ആനയും മിന്നു മുയലും താമസിച്ചിരുന്നത്.ഒരു ദിവസം അവ൪ കാട്ടിൽ വെച്ച് വഴക്കുണ്ടാക്കി.അവരുടെ ബഹളം കേട്ട് അടുത്തുണ്ടായിരുന്നവരെല്ലാവരും ഓടിയെത്തി.അവരിൽ സുന്ദരി മാ൯ ചോദിച്ചു എന്തിനാണ് നിങ്ങൾ ഇങ്ങനെ വഴക്കുണ്ടാക്കുന്നത് ? ഈ മിന്നു മുയൽ എന്നെ എപ്പോഴും തടിയാ.........തടിയാ.........എന്നു വിളിച്ചു കളിയാക്കുകയാണ് ,ആന സങ്കടത്തോടെ പറഞ്ഞു.

അതുകേട്ട് സുന്ദരിമാ൯ മിന്നു മുയലിനോട് പറഞ്ഞു നമുക്ക് ചെയ്യാ൯ കഴിയാത്ത ഒരുപാട് കാര്യങ്ങൾ കുട്ടനാനയ്ക്ക് ചെയ്യാൻ സാധിക്കും.ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്. അതുകൊൺ് മറ്റുള്ളവരെ നാം കളിയാക്കാൻ പാടില്ല.ഇതുകേട്ട മിന്നുവിന് തൻെറ തെറ്റു മനസിലായി .പിന്നീടൊരിക്കലും അവൾ ആരെയും കളിയാക്കിയിട്ടില്ല.

സിയോണ തെരേസ
3 A ജി എൽ പി എസ് നെല്ലിയമ്പം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ