ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20302 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി
വിലാസം
ചെർപ്പുളശ്ശേരി

പി.ഒ.കരുമാനാംകുറുശ്ശി. വഴി. ചെർപ്പുളശ്ശേരി.
,
679504
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽglpskarumanamkurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപരമേശ്വരൻ.ഇ.എസ്സ്.
അവസാനം തിരുത്തിയത്
28-04-202020302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


{ചിത്രം:IMG 20302 3logo.jpg}

ചരിത്രം

കരുമാനാംകുറുശ്ശി സർക്കാർഎൽപിസ്ക്കൂൾ
              ചെർപ്പുളശ്ശേരി നഗരസഭയിലെ ഒമ്പതാം വാർഡിലെ കരുമാനാംകുറുശ്ശി സർക്കാർഎൽപിസ്ക്കൂൾ , ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ ദേശീയ പാതയിൽനിന്ന് മൂന്ന് കിലോമീറ്റർ കിഴക്കു മാറി, ചെർപ്പുളശ്ശേരി പാലക്കാട് ദേശീയ പാതയിൽനിന്ന് രണ്ട്  കിലോമീറ്റർ വടക്കുമാറി, മാങ്ങോട് കാറൽമണ്ണ റോഡിന് പടി‍‍ഞ്ഞാറു ഭാഗത്ത് റോഡിനഭിമുഖമായി സ്ഥിതിചെയ്യുന്നു. വിദ്യാലയത്തിന് വടക്കുഭാഗത്തുകൂടിയാണ് തൂതപ്പുഴ ഒഴുകുന്നത്. 
              ഏകദേശം നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് കാഞ്ചീപുരത്തുനിന്ന് കുടിയേറിയ മുതലിയാർ വംശജരാണ്  ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. 1600കളിൽ വള്ളുവനാടൻ നാട്ടുരാജാക്കന്മാരുടെ ആവശ്യാർഥം കുടുംബസമേതം കുടിയേറി കൈത്തറി വസ്ത്രനിർമാണത്തിൽ ഏർപ്പെട്ട സമൂഹമാവാം ഇവർ. അല്ലെങ്കിൽ ആ കാലഘട്ടത്തിൽ മദിരാശിക്കടുത്ത കാഞ്ചീപുരം പ്രദേശത്തെ വരൾചയുടെ ഭാഗമായി വസ്ത്രനിർമാണത്തിലേർപ്പെട്ടവർ ജലസമ്പുഷ്ടമായ ഭാരതപ്പുഴയുടെ തീരങ്ങളിലെത്തിച്ചേർന്നതാകാം. കുലദൈവമായ മാരിയമ്മൻ കോവിലിലെ ഉത്സവ കലകളിലെ സ്തുതിഗീതങ്ങളിൽ കാഞ്ചീപുരവും വൈഗാനദിയും കടന്നുവരുന്നത് ഇതുകൊണ്ടാകാം.   
                      കൈക്കോള മുതലി സമുദായത്തിൽ പ്പെട്ടവരാണ് എഴുപതു ശതമാനവും. നെയ്ത്തായിരുന്നു പ്രധാന തൊഴിൽ.  പണ്ടുകാലങ്ങളിൽ കുട്ടികളും നെയ്ത്തിൽ സഹായിച്ചിരുന്നതുകൊണ്ട് വിദ്യാലയത്തിലേക്ക് വരാനുളള സാഹചര്യം കുറവായിരുന്നു. സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും പൊങ്ങച്ചസംസ്ക്കാരവും  പരമ്പതാഗത വ്യവസായത്തെ വല്ലാതെ തളർത്തിക്കളഞ്ഞു. വീടുകളിൽ തറികളുടെ ശബ്ദം നിലച്ചു. ഗ്രാമവാസികൾ കൃഷി, നിർമാണമേഖല, സഹകരണമേഖല, സർക്കാർസേവനമേഖല എന്നിവയും കൂലിവേലയും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചുതുടങ്ങി. 
               വിദ്യാലയം സ്ഥാപിച്ച കൃത്യമായ തിയ്യതി ലഭിക്കാൻ രേഖകളില്ല. പൊക്കാളത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം ആരംഭിച്ചത്. എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. കരുമാനാംകുറുശ്ശി കൊളഞ്ചേരി കുട്ടനെഴുത്തച്ഛന്റെ സ്ഥലത്തായിരുന്നു വിദ്യാലയം ആരംഭിച്ചത്. നാലു ക്ലാസിലും കൂടി ആകെ മുപ്പത്തൊമ്പതു കുട്ടികൾ. നാരായണനെഴുത്തച്ഛൻ മാത്രമാണ് ആദ്യകാല അധ്യാപകൻ.  ഒളപ്പമണ്ണമന ശ്രീ ഒ.എം.നാരായണൻ നമ്പൂതിരിപ്പാട്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ആവശ്യപ്രകാരം 1922 സപ്തംബറിലാണ് കളത്തിൽ നാരായണമുതലി, മാണിക്യമുതലി എന്നിവരുടെ ഉടമസ്ഥതയിലുളള ഓലപ്പുരയിലേക്ക് മാറ്റിയത്. 1960ന് ശേഷം ശ്രീ.എം.ആർ അരുണഗിരി മുതലിയുടെ കൈവശം വന്നപ്പോൾ  വിദ്യാലയത്തിന് ഓടുമേഞ്ഞ കെട്ടിടമായി. 1980ൽ അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകൻ എം എ നടരാജന്റെ ഉടമസ്ഥതയിലും 1982ന് ശേഷം സഹോദരൻ എം എ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുമായി. സർക്കാർ സ്ക്കൂളാണെങ്കിലും വാടക കെട്ടിടത്തിലായിരന്നു പ്രവർത്തിച്ചുവന്നത്. ഈ അടുത്ത കാലത്താണ് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് 31 സെന്റ് സ്ഥലം തുച്ഛമായ വിലക്കുവാങ്ങി സ്വന്തമായ കെട്ടിടത്തിന് നീക്കങ്ങളാരംഭിച്ചത്. 2007-08ൽ എസ് എസ് എ യുടെ 770000രൂപയും, 2009-10ലെ പഞ്ചായത്തിന്റെ 300000 രൂപയും ചേർത്ത് പുതിയ കെട്ടിടം തയ്യാറായി. 27.06.2010ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ വിദ്യാലയത്തിന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഗ്രാമപഞ്ചായത്തുകളുടെയും, എസ് എസ് എയുടെയും,ജനപ്രതിനിധികളുടെയും, വിദ്യാഭ്യാസവകുപ്പിന്റെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും കൂട്ടായ സഹകരണം കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. കുടിവെളളം വൈദ്യുതി ശുചിമുറി എന്നിവയും കമ്പ്യൂട്ടർ,ലാപ്‍ടോപ്പ്,പ്രൊജറ്റർ തുടങ്ങിയ ആധുനികസൗകര്യങ്ങളും ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു. ഏറെ മിഴിവാർന്ന ചിത്രാലംകൃത ചുവരുകൾ റോഡിൽ നിന്നു തന്നെ കാണാം. കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് ഇനിയും ഒട്ടേറെ നേടാനുണ്ട്. നല്ലൊരു കളിസ്ഥലം, സ്റ്റേജ്, ഓപ്പൺഓഡിറ്റോറിയം, വടക്കുഭാഗത്തെ ശുചിത്വമാർന്ന മുറ്റം, ഗ്രില്ലിട്ട വാട്ടർടാങ്ക്,മുകളിലൊരു മേൽക്കൂര, പൂന്തോട്ടം, ഔഷധത്തോട്ടം ഇങ്ങനെപ്പോകുന്നു ആ പട്ടിക. വരും കാലങ്ങളിൽ അതും സാക്ഷാത്കരിക്കുമന്ന് നമുക്കാശിക്കാം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1922 മുതൽ 31.എം.മീനാക്ഷിഅമ്മ 62.ഉണ്ണ്യാക്കി.HMincharge
1.പി. നാരായണനെഴുത്തച്ഛൻHM 32.കെ.ഉണ്ണികൃഷ്ണൻ 63.പി.എം.കൃഷ്ണൻ
2.സി. രാഘവനെഴുത്തച്ഛൻ 33.പി.സുഭദ്ര 1999മുതൽ
3.കെ.കുട്ടികൃഷ്ണൻ നായർ 34.എം.വിശാലാക്ഷി 64.സി.വിജയലക്ഷ്മി.HM
4.കൃഷ്ണനെഴുത്തച്ഛൻ.HM 35.സി.മാണിക്കൻ.പിടിസിഎം 65.കെ.സതീദേവി.HMincharge
5.പി.എം.നാരായണൻനായർ. 36.എം.വി.ശങ്കരവാര്യർ 66.ഹസീനബാനു.കെ
6.കെ.പി.കാർത്ത്യായനിഅമ്മ 1980 മുതൽ 67.കെ.നാരായണൻകുട്ടി.HM
7.എ.മന്തിരുമുതലിയാർ 37.ടി.എം.സുബ്രഹ്മണ്യൻനമ്പൂതിരി 68.കെ.കെ.ബിന്ദു
8.എം.അച്ചുതൻനായർ 38.എം.ഭാരതി 69.പി.എൻ.അച്ചുതൻനായർ.HM
9.ഒ.രാമൻനായർ 39.എ.പി.കൃഷ്ണൻ.പിടിസിഎം 70.കോമളംപാറേങ്കൽ.HM
10.സി.കൊപ്പം നായർ 40.അംബിക.കെ.കെ. 71.ഗീത.ഒ.കെ
1940 മുതൽ 41.പി.കുഞ്ഞീതു. 72.കെ.പി.ആർമിയമൊഹിയുദ്ധീൻ
11.എം. ഗോവിന്ദൻ നായർ 42.എം.പി.ഉഷാദേവി 73.എസ്.ശ്രീജ
12.വി.അപ്പുകുട്ടിഗുപ്തൻ 43.പി.ശ്രീലത 2006മുതൽ
13.പി.പാറുകുട്ടിഅമ്മ 44.പി.വി.കമലാക്ഷി.HM 74.പി.കെ.സതിയമ്മ.HM
14.കെ.പരമേശ്വരൻ നായർ 45.പി.എം.സതി 75.വി.മോഹനൻ.പിടിസിഎം
15.കെ.ഭാർഗ്ഗവിഅമ്മ 46.സി.പി.കുഞ്ചുണ്ണിത്തരകൻHM 76.രാജനന്ദിനി.പി
16.എൻ.ബാലകൃഷ്ണഗുപ്തൻ 47.കെ.പി.ആർമിയമൊഹിയുദ്ധീൻ 77.ജയലക്ഷ്മി.പി
17.കെ.രാമൻനായർ 48.പി.നാരായണൻകുട്ടി.(ഇ.ഇ) 78.അൽഫോൺസ.പിടിസിഎം
18.പി.വി.ഗോവിന്ദനെഴുത്തച്ഛൻ 49.കെ.അപ്പു.HM 79.രാജേഷ്.കെ
19.എം.മാധവിക്കുട്ടിഅമ്മ 50.എൻ.പി.അമ്മുണ്ണി 80.ചന്ദ്രമോഹനൻ.പിടിസിഎം
20.എൻ.ബാലകൃഷ്ണഗുപ്തൻ 51.എ.വി.ആറുമുഖൻ. 81.ഓ.മന.കെ. പിടിസിഎം
21.പി.അച്ചുതനെഴുത്തച്ഛൻ 52.കെ.ഉണ്ണ്യാക്കി 82.സുജിത.കെ.ജി
22.പി.സുഭദ്ര 1990മുതൽ 83.സിന്ധു.എം
23.കെ.അയ്യപ്പനെഴുത്തച്ഛൻ.HM 53.വി.സരസ്വതി.HM 84.ദേവകി.പിടിസിഎം
24.വി.പദ്മനാഭൻനായർ 54.പി.ബാലമുകുന്ദൻ 2015മുതൽ
25.പി.പാത്തുമ്മ 55.പി.നാരായണൻ.HM 85.നാരായണൻകുട്ടി HM
26.വേലായുധപ്പണിക്കർ 56.ടി.എം.അലിയുമ്മ 86.എം.പി.ബാലകൃഷ്ണൻ.HM
27.കെ.ഗോവിന്ദൻകുട്ടിനായർ. 57.കെ.ടി.ചന്ദ്രദാസ്. H M 87.വളളിദൈവാനി.പിടിസിഎം
28.ടി.രാമൻനായർ.HMincharge 58.എം.വി.അറുമുഖൻ. H M incharge 88.പരമേശ്വരൻ.ഇ.എസ്.HM
29.കെ.എം.ബ്രഹ്മദത്തൻ നമ്പൂതിരി 59.കെ.സതീദേവി 89.നിഷ. വി.പി
1957 മുതൽ 60.പി.ജാനകി 90.ഹുസൈൻ.കെ പിടിസിഎം
30.എം.ജാനകി.HM 61.പി.എം.സരോജിനി.HM 91....................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.902442, 76.329596 |width=800px|zoom=16}} ***ചെർപ്പുളശ്ശേരി- പാലക്കാട് റോഡിൽ ഇരുപത്താറിന് 2കി മി വടക്ക്. ***ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ റോഡിൽ കാറൽമണ്ണയിൽ നിന്ന് 3 കിമി കിഴക്ക്