ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/ഈ കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ കൊറോണക്കാലത്ത്

പ്രളയം വന്നൂ നാട്ടാർ കൂടീ
കൊറോണ വന്നൂ നാട്ടാരോടീ
വരുന്നോരെല്ലാമോടിയൊളിക്കും
കവരാൻ കഴിയില്ലൊരുമ രഹസ്യം.
               ദേഹമടുത്തു മനവുമടുത്തു നേ-
               രിട്ടൂ പ്രളയം ധീരതയോടെ.
               സമൂഹ അകലം പാലിച്ചൂ നാം-
               മനമൊന്നായ് കുഞ്ഞണുവിനുനേരെ.
പ്രളയത്തിൽ നവജീവൻ നൽകിയ
കടലിൻ മക്കളെ ഓർക്കേണം നാം.
അവരിന്നൊരുപാടല്ലലിലെത്തുമ്പോ-
ളതിനൊരു പരിഹാരം വേണം.
              പണ്ടേ കണ്ടിട്ടില്ലൊരടുക്കള
              കാണേണം നാം കൺകൾ തുറന്ന്.
              കണ്ടാൽപ്പോരാ കോവയ്ക്കാപയർ-
              മുളകും ഉള്ളിയുമരിയേണം നാം.
ചെയ്യേണ്ടത് നാം ചെയ്തീടേണം
അരുതാത്തത് നാമൊഴിവാക്കേണം.
ശുചിത്വപൂരിതമാക്കാം നമ്മുടെ-
വീടും മേടുമിയവധിക്കാലം.
              ലോക്കിട്ടീടാം വീടിനുമാത്രം
              പൂട്ടീടൊല്ലെ ...മനസ്സുകൾ തമ്മിൽ
              കഥകൾ കവിതകൾ ഉയരട്ടെ ;ഇനി-
              വ്യഥകൾ ദുരിതമകന്നീടട്ടെ .

ആനന്ദ് ശർമ്മ
10A ജി.എച്ച്.എസ്.എസ് മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത