എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ Covid-19 എന്ന മൂന്നാം ലോക മഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid-19 എന്ന മൂന്നാം ലോക മഹായുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid-19 എന്ന മൂന്നാം ലോക മഹായുദ്ധം


കോവിഡ് 19 അഥവാ കൊറോണ ആയുധം ഉപയോഗിക്കാത്ത ഒരു മഹാ യുദ്ധം തന്നെയാണ് ഒരു യുദ്ധത്തിൽ പോലിയുന്ന ആളുകളെക്കൾ ജീവനുകൾ ഇതിനോടകം ഇൗ മഹാമാരി കവർന്നു കഴിഞ്ഞിരിക്കുന്നു ചൈനയിലെ വുഹനിലാണ് ഈ വൈറസിന്റെ ഉത്ഭവം . ഉറുമ്പുതീനിയിൽ നിന്ന് ആണ് ഇത് മനുഷ്യരിലേക്ക് പകർന്നത് ശേഷം ഒരു മനുഷ്യനിൽ നിന്ന് ഒരു കുടുംബത്തിലേക്കും ഒരു നാട്ടിലേക്കും പിന്നെ രാജ്യത്തേക്കും പകർന്നു .കൊറോണഎന്ന പേര് വൈറസിന് വരാൻ കാരണം അതിൻറെ പുറംതോടിൽ കാണുന്ന കിരീടം പോലെ ഉള്ള ഭാഗങ്ങൾ കൊണ്ടാണ് .ഒരു വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തോളം അത് ശരീരത്തിലുണ്ടാകുന്നു ,ശേഷം നമ്മുടെ ശരീരം തന്നെ അതിനെ പ്രതിരോധിക്കാൻ ആൻറിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും.അതായത് ഈ രോഗത്തിനുള്ള പ്രതിവിധി മനുഷ്യനിൽ തന്നെയാണ് കാരണം covid-19 നുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല . പ്രതിരോധം “Prevention is better than cure "ഇതാണ് കോറോണക്കു എതിരെയുള്ള ലോകജനതയുടെ മുദ്രാവാക്യം ജനങ്ങൾ ഈ രോഗം വരാതെ പ്രതിരോധിക്കുകയാണ് വേണ്ടത് ഈ പ്രതിരോധം സാമൂഹിക അകലത്തിൽ കൂടിയേ സാധ്യമാകൂ കാരണം ഈ വൈറസ് മനുഷ്യശരീരത്തിൽ എത്തുന്നത് സമ്പർക്ക ത്തിലൂടെയാണ് അതു പിന്നെ സമൂഹവ്യാപനമായി മാറുന്നു.

  • എല്ലാവരും സാമൂഹിക അകലം പാലിക്കുക.
  • അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക .
  • കൈകൾ രണ്ടും സാനിറ്റൈസർ/സോപ്പോ ഉപയോഗിക്കുക
  • മൂക്കും വായും മാസ്ക് ഉപയോഗിച്ച് മറകൂക
  • സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആരോഗ്യപ്രവർത്തകർ ആണ് .അവരുടെ ജീവൻ പോലും വകവയ്ക്കാതെയാണ് അവർ ഇതിനെ ഇറങ്ങുന്നത് .ദൈവത്തിൻറെ മാലാഖമാരാണിവർ .അവർ ഇൗ ലോകത്തെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നു. മഹാമാരിയെ നേരിടാനുള്ള വഴികളില്ല ,ക്ഷമയോടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നമുക്ക് ഇതിനെ നേരിടാൻ പറ്റുകയുള്ളൂ.
Shifa Mubarak
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം