സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smlpskanjoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അവധിക്കാലം കഴിഞ്ഞ് രാമുവും രാധയും സ്കൂളിൽ പോയിത്തുടങ്ങി .ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് തൈകൾ ലഭിച്ചു.അവർ അത് വീടിൻെറ മുറ്റത്ത് നട്ടു .കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിൽ സ്വർണ്ണനിറത്തിൽ എന്തോ കിടന്ന് ആടുന്നു.കുട്ടികൾക്ക് അത് എന്താണെന്ന് മനസിലായില്ല.അവർ അച്ഛന്റെ അടുത്തെത്തി ചോദിച്ചു.

രാമു : “അച്ഛാ ഞങ്ങളുടെ ചെടിയിൽ എന്തോ തൂങ്ങിക്കിടക്കുന്നു.അത് എന്താണച്ഛാ?”

അച്ഛൻ:“അത് പ്യൂപ്പയാണ് മക്കളേ.”

രാധ: “എന്ത് പ്യൂപ്പയോ !അതെന്താണച്ഛാ ?

അച്ഛൻ: “ആദ്യം തന്നെ ഒരു ചിത്രശലഭം മുട്ടയിടും. അത് വിരിഞ്ഞ് ഒരു പുഴുവായി മാറും.പിന്നീട് അത് ഏതെങ്കിലും ഒരു ചെടിയിൽ ചെന്നിരുന്ന് പ്യൂപ്പയായി മാറും. അതിനുശേഷം അത് വിരിഞ്ഞ് ചിത്രശലഭമായി മാറും.”

രാമുവിനും രാധയ്ക്കും അത് കേട്ട് സന്തോഷമായി.

അനൂജ് കൃഷ്ണ എ.എം.
4 എ സെന്റ്. മേരീസ് എൽ. പി സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ