സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
അവധിക്കാലം കഴിഞ്ഞ് രാമുവും രാധയും സ്കൂളിൽ പോയിത്തുടങ്ങി .ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് തൈകൾ ലഭിച്ചു.അവർ അത് വീടിൻെറ മുറ്റത്ത് നട്ടു .കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിൽ സ്വർണ്ണനിറത്തിൽ എന്തോ കിടന്ന് ആടുന്നു.കുട്ടികൾക്ക് അത് എന്താണെന്ന് മനസിലായില്ല.അവർ അച്ഛന്റെ അടുത്തെത്തി ചോദിച്ചു. രാമു : “അച്ഛാ ഞങ്ങളുടെ ചെടിയിൽ എന്തോ തൂങ്ങിക്കിടക്കുന്നു.അത് എന്താണച്ഛാ?” അച്ഛൻ:“അത് പ്യൂപ്പയാണ് മക്കളേ.” രാധ: “എന്ത് പ്യൂപ്പയോ !അതെന്താണച്ഛാ ? അച്ഛൻ: “ആദ്യം തന്നെ ഒരു ചിത്രശലഭം മുട്ടയിടും. അത് വിരിഞ്ഞ് ഒരു പുഴുവായി മാറും.പിന്നീട് അത് ഏതെങ്കിലും ഒരു ചെടിയിൽ ചെന്നിരുന്ന് പ്യൂപ്പയായി മാറും. അതിനുശേഷം അത് വിരിഞ്ഞ് ചിത്രശലഭമായി മാറും.” രാമുവിനും രാധയ്ക്കും അത് കേട്ട് സന്തോഷമായി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ