(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ
മാനത്ത് നോക്കി
തപസ്സിരിക്കുന്ന
വേഴാമ്പലിനെ പോലെ
ഞാനും മേലോട്ട്
നോക്കിയിരിക്കുന്നു.
ആകാശത്തിന് പഴുത്ത
ലോഹത്തകിടിന്റെ നിറം.
പൊടി മൂടിക്കെട്ടിയ
വായുമണ്ഡലം.കാറ്റ്പോലും
എങ്ങോ
പേടിച്ചൊതുങ്ങിയിരിക്കുന്നു.
ഒരു കിളിയൊച്ചപോലും
കേൾക്കാനില്ല. ചൂട്,ചൂട്,ചൂട്.
പിളർന്ന കൊക്കുകളുമായി
കാക്കകൾ മുറ്റത്തെ
ഇത്തിരിത്തണലിൽ
വന്നിരുന്ന് പരാതി പറയുന്നു.
അനാഥയായ
ഭ്രാന്തിയെപ്പോലെ ഭുമി വരണ്ട
മാറുമായി വെയിലത്ത്
മലർന്ന് കിടന്ന് മയങ്ങുന്നു.
ഇത് പൊളളുന്ന വേനൽ.
വടക്കേ ഇന്ത്യയിൽ നിന്ന്
ഇങ്ങോട്ട് കുടിയേറുന്ന
കടുന്ന വേനൽ.
അലുമിനിയം പാത്രങ്ങളും
ബക്കറ്റുകളുമായി കുടിവെളള
ലോറിയുടെ വരവ്
കാത്തുനിൽക്കുന്ന ഇൗ
മുഷിഞ്ഞ സമയത്ത് നമുക്ക്
ഒരു സ്വപ്ന്നം കാണാൻ
ശ്രമിക്കാം. തൊടിയിലാകെ
മരങ്ങൾ നിഞ്ഞുനിൽക്കുന്ന
കുളിർക്കാറ്റു വീശുന്ന
കുളിർമയുളള ഒരുവേനൽ.