ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/അക്ഷരവൃക്ഷം/കിട്ടു എന്ന കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups udayanapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിട്ടു എന്ന കുട്ടി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിട്ടു എന്ന കുട്ടി

ഒരു ഗ്രാമത്തിൽ ധാരാളം വീടുകൾ ഉണ്ടായിരുന്നു. അതിൽ ഒരു വീട് കിട്ടു എന്ന കുട്ടിയുടേതായിരുന്നു. അവൻ മുഖം പൊത്തി പിടിക്കാതെ തുമ്മുകയും കൈ കഴുകാതെ ആഹാരം കഴിക്കുകയും ചെയ്യും. അവൻ എപ്പോഴും ചെളിവെള്ളത്തിൽ കൂടെ നടക്കും. ഇങ്ങനെ ഒക്കെ ചെയ്യരുതെന്ന് അമ്മ അവനെ ഉപദേശിക്കും. പക്ഷേ അവൻ അതൊന്നും അനുസരിക്കാറില്ല. അങ്ങനെ ഒരു ദിവസം കിട്ടുവിന് പനിയും ചുമയും പിടിച്ചു. അമ്മ അവനെ ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്റ്റർ അവന വഴക്കു പറഞ്ഞു. എപ്പോഴും വൃത്തിയായ് നടക്കണമെന്ന് പറഞ്ഞു. അവന് ഒരുപാട് മരുന്നുകൾ നൽകി. അപ്പോൾ അവൻ ഓർത്തു അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അന്നു മുതൽ അമ്മ പറയുന്നത് അവൻ അനുസരിക്കാറുണ്ട്.

കൃഷ്ണശ്രീ
3 A ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ