സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവിയുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോടു കൂടിയതുമായ സൂഷ്മ രോഗാണുക്കളാണ് വൈറസുകൾ. വൈറസുകളുടെ പ്രധാന ഭാഗം അതിന്റെ RNA ആണ്. അതുകൊണ്ട് തന്നെ ആധിഥേയ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവക്ക് നിലനിൽപ്പുള്ളൂ എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന് പറയുന്നത് ഇവയുടെ നുറ്റ്രേഷൻ സംഭവിച്ച രൂപമാണ്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കുന്നത്. ലോകരോഗ്യ സംഘടന ഈ രോഗത്തിന് പേര് നൽകിയിരിക്കുന്നത് കോവിഡ് 19എന്നാണ്. ഈ രോഗത്തെ പ്രേതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്നത് നമ്മുടെ കയ്യ് സോപ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതാണ്. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാല കൊണ്ട് നമ്മുടെ മൂക്കും വായും പൊത്തുക ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസ കോശത്തിലേക് കടക്കുന്നത് നമുക്ക് തടയാനാവും. കൊറോണയെ നേരിടാൻ അതി ജാഗ്രത, കരുതൽ നിർബന്ധം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. സമ്പർക്കത്തിലൂടെ മാത്രമാണീ രോഗം നമ്മളെ കീഴ്പെടുത്തുന്നത് നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം ആണെന്ന ചിന്ത എപ്പോഴും നമ്മൾക്കുണ്ടാകണം. ധാർമികമായി നാം ചിന്തിച്ച് കൊറോണ എന്ന മഹാ മാരിയെ പരത്താതെ ഒറ്റകെട്ടായി നിന്ന് നമുക്ക് പോരാടാം കൊറോണ എന്നൊരു വൈറസിനെതിരെ.. ഭയം വേണ്ട ജാഗ്രത മതി...

ഷാരോൺ ഷിജു
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം