സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് 19 നും പിന്നെ ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 നും പിന്നെ ഞാനും
സെന്റ് മേരീസ്  എൽ.പി.സ്കൂൾ 3-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അച്ഛൻ, അമ്മ പിന്നെ ഞാനും . ഇതാണ് എന്റെ കുടുംബം . അചഛൻ ഈയടുത്ത നാളിൽ വിദേശത്ത് നിന്നും വന്നതിനാൽ [ ദുബായ് ] കോവിഡ് 19 നെ കുറിച്ച് കൃത്യമായി കൂടുതൽ പഠിക്കാനും , നേരിട്ട് ചിട്ടകൾ മനസ്സിലാക്കുവാനും സാധിച്ചു. രോഗബാധയില്ലായിരുന്നു എങ്കിലും നിരീക്ഷണത്തിലായതിനാൽ ആരോഗ്യ വകുപ്പും, നിയമപാലകരും വരികയും, ഫോണിൽ കൂടി ഞങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്തു....... ആദ്യമായി അവർ തന്ന നിർദ്ദേശം "ഭയമല്ല കരുതലാണ് " വേണ്ടത് എന്നതാണ്. അത് പരസ്പരം വേണം, "ഓർക്കുക, ഓർപ്പിക്കുക " . സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക. പ്രത്യേകിച്ച് പുറത്ത് പോയി വന്നതിന് ശേഷവും , പിന്നെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നിർബന്ധമായും വൃത്തിയാക്കുക. കഴിവതും വെളിയിലുള്ള വരുമായി മിതമായ അകലം പാലിക്കുക, സ്പർശനം ഒഴിവാക്കുക. അച്ഛനുമായി മിതമായ അകലം പാലിക്കുക എന്നത് വളരെ പ്രധാനമായിരുന്നു. ആരോഗ്യ വകുപ്പിലെ നിർദ്ദേശം പോലെ കൂടുതലും ചൂടുള്ള ആഹാരവും , വെള്ളവുമാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു. ഞങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിച്ചതിനാ സുഖമായിരിക്കുന്നു............ ~ഇതിൽ നിന്നും ഞാൻ പഠിച്ചത്~~ അസുഖം വരുമ്പോൾ മാത്രമല്ല ശുചിത്വം വേണ്ടത് , അതിന് മുമ്പേ തന്നെ ദിനചര്യയായി വേണ്ടതാണ് ശുചിത്വം. പഴമക്കാർ വീടിന് മുമ്പിൽ ഒരു പാത്രത്തിൽ വെള്ളം വച്ചിരുന്നു എന്നും പുറത്ത് പോയി വരുന്നയാൾക്കാർ കൈ, കാൽ, മുഖം എന്നിവ കഴുകിയതിന് ശേഷമേ കയറാറുണ്ടായിരുന്നുള്ളൂ , എന്നുമുള്ള പഴയ ചിട്ടകളെ കുറിച്ച് കേൾക്കാനും ,ചെയ്ത് പഠിക്കാനും ഇപ്പോ പലർക്കും സാധിക്കുന്നു..... എനിക്കും ......
അഭിജിത്ത് ജയപാലൻ
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം