സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞതും. സാധാരണഗതിയിൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന യാണ്. ഇവ ശ്വാസനാളി യാണ് ബാധിക്കുക. ജലദോഷവും പനിയും ചുമയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഗുരുതരമായാൽ സാർസ് ന്യൂമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻകുബേഷൻ പീരീഡ് എന്ന് അറിയപ്പെടുന്നത്. ശരീര ശ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് തെറിക്കുന്ന ശ്രവങ്ങളിൽ വൈറസുകൾ ഉണ്ടായിരിക്കും. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടായിരിക്കും ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാൽ പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽനിന്ന് ഐസ് ലേറ്റസ്റ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത് പകർച്ചപനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുള്ള മരുന്നുകൾ ആണ് നല്ലത്. കൊറോണ വൈറസ് എന്ന മഹാമാരിയെ സാമൂഹിക അകലം പാലിച്ച് നമുക്ക് നേരിടാം.

ഫിസ നെസ്‌റിൻ
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം