ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലങ്ങൾ
ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും വേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം ശുചിത്വം എന്നത് ഓരോ വ്യക്തിക്കും അയാൾ ജീവിക്കുന്ന ചുറ്റുപാടിനും വേണ്ടതാണ്. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ തീർച്ചയായും പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം എന്നാൽ ഒരു വ്യക്തിയ്ക്കു വേണ്ട ശുചിത്വമാണ്. വ്യക്തി ശുചിത്വം എല്ലാപേരും നിർബ്ബന്ധമായും പാലിക്കണം. ദിവസവും കുളിക്കുക, രണ്ടു നേരം പല്ല് തേയ്ക്കുക, ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക, കൈയിലേയും കാലിലേയും നഖങ്ങൾ മുറിക്കുക എന്നിവയാണ് വ്യക്തി ശുചിത്വത്തിന് ഉദാഹരണങ്ങൾ. പിന്നെ വേണ്ടത് പരിസര ശുചിത്വമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറും പരിസരവും വൃത്തിയാക്കുക. ശൗചാലയവും കുളിമുറിയും ശുചിയാക്കുക, മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും പാലിക്കേണ്ടത്. ശുചിത്വം ഉണ്ടെങ്കിലേ രോഗങ്ങളെ ഒഴിവാക്കാൻ കഴിയൂ......

എല്ലാവരും ശുചിത്വം പാലിക്കുക ......

മാളവിക P N
6 A ജി വി ആർഎം യു പി എസ് കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം