ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ കൊറോണ വൈറസ് മഹാമാരിയായി പടർന്നു പിടിക്കുന്നു.എല്ലാ മേഖലയ്ക്കും ഇത് ഭീഷണിയായി മാറി.കുട്ടികളായ നമ്മൾക്ക് പോലും ഈ പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ്.പക്ഷെ ഭയത്തോടെ ഇരുന്നാൽ പറ്റില്ല .കരുതലാണ് വേണ്ടത് .എല്ലാവരിൽ നിന്നും അകലം പാലിക്കണം.കൈകൾ നന്നായി കഴുകണം.പരിസര ശുചിത്വം പാലിക്കണം .ഇതൊക്കെ മനസിലാക്കി നമ്മളും പ്രവർത്തിക്കണം .നമ്മുടെ നാട് മുഴുവൻ ഒറ്റക്കെട്ടായി നിന്ന് പോരാടിയാൽ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാം.വലിയ രാജ്യങ്ങൾ പോലും ഇന്ന് ഈ മഹാരിയുടെ മുമ്പിൽ മുട്ട് മടക്കേണ്ടി വന്നു .പലരാജ്യങ്ങളിലും മരണ സംഖ്യ കൂടി ക്കൊണ്ടിരിക്കുന്നു .പക്ഷെ ഭാഗ്യവശാൽ നമ്മുടെ നാട്ടിലെത്തിയ ഈ രോഗത്തെ കൂടുതൽ പടർത്താതെ നമുക്ക് പിടിച്ചു കെട്ടാൻ കഴിഞ്ഞു.ജനങ്ങൾ എല്ലാം തന്നെ വേണ്ട മുൻകരുതലുകൾ എടുത്തു .പുറത്തുപോകാതെ വീട്ടിലരുന്നു.ആളുകൾ കൂടുന്ന ചടങ്ങുകൾ എല്ലാം ഒഴിവാക്കി.കടകൾ എല്ലാം അടച്ചു.ആരാധനാലയങ്ങളിൽ പോകാതെ വീട്ടിലിരുന്നു പ്രാർത്ഥിച്ചു പരീക്ഷകൾ മാറ്റിവച്ചുമൊക്കെ ഈ മഹാമാരിയെ പ്രതിരോധിച്ചു .അങ്ങനെ സമ്പൂർണ ലോക്ക് ഡൌൺ പാലിച്ചു .ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും നല്ല ഒരു നാളേക്ക് വേണ്ടി ഇത്തരത്തിലുള്ള മുൻകരുതലുകൾ എടുത്ത് ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി തുരത്താം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം