ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കരുതലിന്റെ കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിന്റെ കൈകൾ

ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ പതിച്ച നെൽപാടങ്ങളും, കളകളം ഒഴുകുന്ന അരുവികളും വൻ വൃക്ഷങ്ങളും, വലിയ പാറകളും നിറഞ്ഞ് നിൽക്കുന്ന കന്നിൻ ചരിവിലെ ഒരു കൊച്ചു വീട്ടിലാണ് വീണ എന്ന പെൺകുട്ടിയും, അച്ഛനും അമ്മയും, കൊച്ചനുജനും താമസിച്ചിരുന്നത്.അനുജൻ ജനിച്ച് ഏതാനും മാസങ്ങൾക്കു ശേഷം അമ്മ രോഗം ബാധിച്ച് കിടപ്പിലായി അച്ഛൻ ഒരു പാവപ്പെട്ട കർഷകനായിരുന്നു. അച്ഛന്റെ ചെറിയ വരുമാനത്തിൽ നിന്നായിരുന്നു അമ്മയുടെ ചികിത്സയും വീട്ടു ചെലവുകളും നടത്തിയിരുന്നത് . 3-ാം ക്ലാസ് വിദ്യാർത്ഥിയായ വീണ സ്കൂളിൽ പോകുന്നതിനു മുമ്പും സ്കൂൾ വിട്ടതിനു ശേഷവും അനിയ നേയും അമ്മയേയും വീട്ടുകാര്യങ്ങളും അവൾ നോക്കിയിരുന്നു . പഠിക്കാൻ മിടുക്കിയായിരുന്നു വീണ . ദിവസങ്ങൾ കടന്നു പോയി .കാലവർഷം ആരംഭിച്ചു. തോരാതെ മഴ പെയ്തു തുടങ്ങി .ജോലിയില്ലാതെ വീണയുടെ കുടുംബം വളരെ ബുദ്ധിമുട്ടിലായി . മരുന്നു കിട്ടാതെ അമ്മയുടെ രോഗം മൂർഛിച്ചു . മഴയുടെ കടുത്ത ആരവം മുഴങ്ങി. കുന്നിൻ മുകളിൽ നിന്നും ശക്തമായ ഉരുൾപ്പൊട്ടലും മഴവെളളപ്പാച്ചിലും വന്നു .വലിയ പാറക്കഷ്ണങ്ങളും വൻ മരങ്ങളും അവരുടെ വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചു.നാട്ടുകാരുടെ സഹായത്താൽ അവരുടെ ജീവൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു.കുറേക്കാലം അവർ "ദുരിത നിവാരണ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. അവളുടെ പുസ്തകസഞ്ചിയും ,കുഞ്ഞുടുപ്പുകളും, പുസ്തകങ്ങളും ,എല്ലാം ആ മഴവെള്ളപ്പാച്ചിലിൽ നഷ്ടമായി .നഷ്ടപ്പെട്ട തന്റെ പുസ്തകങ്ങളെയോർത്ത് അവൾ ഇടയ്ക്കിടയ്ക്ക് വിതുമ്പി കരയുമായിരുന്നു. മഴയുടെ തോത് മെല്ലെക്കുറഞ്ഞു തുടങ്ങി.അവളും അച്ഛനും കൂടി അവളുടെ വീടു നിൽക്കുന്ന സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ അവർ കണ്ടത് നെഞ്ചു പൊട്ടുന്ന കാഴ്ചയായിരുന്നു. അച്ഛൻ പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വീടും പുരയിടവും വൻ മരങ്ങളും പാറകളും കൊണ്ട് മൂടിക്കിടക്കുന്നു. വീണ്ടും അവർ ക്യാമ്പുകളിലേക്കു തന്നെ തിരിച്ചുപോയി. മഴ കുറഞ്ഞതോടെ ക്യാമ്പിലുളള പലരും വീടു വൃത്തിയാക്കി അവരവരുടെ വീട്ടിലേക്കു തന്നെ തിരിച്ചു പോയി. എന്നാൽ വീണയ്ക്കും കുടുംബത്തിനും പോകുവാൻ ഒരിടവും ഇല്ലായിരുന്നു അവരുടെ സങ്കടം കണ്ട് നാട്ടുകാരും വീണയുടെ പ്രിയ അധ്യാപകരും അകമഴിഞ്ഞ് സഹായിച്ചു .അവർക്ക് അവർ പാഠപുസ്തകങ്ങളും പുസ്തക സഞ്ചിയും വാങ്ങിക്കൊടുത്തു. അവളുടെ കൊച്ചു കൂട്ടുകാരും അവർ കരുതി വച്ച ചെറിയ സമ്പാദ്യം നിറഞ്ഞ മനസ്സോടെ വീണയുടെ വീടു നിർമ്മാണത്തി നു നൽകി. അവിടെ ഒരു കൊച്ചു വീട് ഉയർന്നു. ആ സ്നേഹ വീട്ടിൽ പഴയതുപോലെ വീണയും കുടുംബവും സന്തോഷത്തോടെ കഴിഞ്ഞു.

അനാമിക ടി.ആർ.
6 A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ