ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/ഞാനൊരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനൊരു ഭീകരൻ

എന്നെ നിങ്ങൾ എല്ലാവരും പരിചയപ്പെട്ടു കഴിഞ്ഞില്ലേ? ഞാനാണ് കൊറോണ വൈറസ് ലോകത്താകമാനം ഭീതി പടർത്തി കൊണ്ട് മുന്നേറികൊണ്ടിരിക്കുന്ന എന്നെ കുറിച്ച് -കോവിഡ് 19 എന്ന രോഗത്തെ കുറിച്ച് മനസ്സിലാക്കാം. ഓരോ ദിവസവും രോഗമുള്ളവരുടെയും മരണത്തിലുള്ളവരുടെയും എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. അതു കൊണ്ടു തന്നെ എല്ലാവരുടെയും സുരക്ഷ അനിവാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര ഗവൺമെന്റും കേരള ഗവൺമെന്റും കൂടി ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീട്ടിലിരിക്കുക സാമൂഹിക അകലം പാലിക്കുക ഇതാണ് പ്രധാനമായും ചെയ്യേണ്ടത് . ഇതൊരു പകർച്ചവ്യാധിയാണ്. നാം സൂക്ഷിച്ചാൽ ഒരു പരിധി വരെ ഇതിന് പരിഹാരം ലഭിക്കും. ഓരോരുത്തരും അനാവശ്യമായി പുറത്തിറങ്ങാതിരിക്കുകയും അഥവാ പുറത്ത് പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകയും സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുകയും ചെയ്യുക. പൂർണ്ണ ആരോഗ്യവാൻമാരായിരിക്കുന്നതിന് ചില നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. അത് നമ്മൾ യഥാക്രമം പാലിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ വന്നവർ 14 ദിവസം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ 'കോറന്റയിൻ നിരീക്ഷണത്തിലിരിക്കുക. രോഗത്തിന്റെ ടെസ്റ്റ് നടത്തുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ വേഗം വിവരമറിയിക്കുക. കൂടുതലും പഴവർഗ്ഗങ്ങളും പച്ചക്കറിയും കഴിക്കാൻ ശ്രമിക്കുക. 'നമുക്ക് ഇങ്ങനെ കൊറോണ വൈറസിനെതിരെ പോരാടാം.

നാം ജോലിയില്ലാതെ വെറുതെയിരിക്കുമ്പോൾ രാവും പകലും ജോലി ചെയ്യുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും നമുക്കോർക്കാം. കൂടാതെ പോലീസ് ഡിപ്പാർട്ട് മെന്റും ഗവൺമെന്റും പൊതു പ്രവർത്തകരും അഹോരാത്രം നമ്മുക്കു വേണ്ടി പ്രവർത്തിക്കുകയാണ് അവരെ നന്ദിയോടെ ഓർക്കാം. സ്വന്തം ജീവൻ പണയ പെടുത്തിയാണ് അവർ നമ്മുടെ ജീവന് സുരക്ഷയേകുന്നത് എന്ന് നമുക്കോർക്കാം. അമാനുഷികമായ കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുന്നതിലൂടെയാണ് നമ്മൾ ഒന്നായി ലോകത്തെ കൊറോണയിൽ നിന്ന് മുക്തമാക്കേണ്ടത്.

അപർണദാസ് സി എസ്
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം