ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/കർഷകന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കർഷകന്റെ സ്വപ്നം

ഒരിടത്ത് അധ്യാനിയും ദയാലുവുമായ ഒരു കർഷകനുണ്ടായിരുന്നു. ചാക്കോ എന്നായിരുന്നു അയാളുടെ പേര്. കുഴിഞ്ഞ കണ്ണും എല്ലുന്തിയ ശരീരവും അയാളൊരു കർഷകനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ദാരിദ്യം കൊണ്ട് പൊറുതി മുട്ടിയ അയാൾക്ക് കൃഷിസ്ഥലം കുറേ വില്ക്കേണ്ടി വന്നു. കുടുംബത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ചാക്കോ തൻ്റെ കൃഷിസ്ഥലത്ത് കഠിനമായി അധ്വാനിച്ചു. എന്നാൽ അത്യാഗ്രഹിയും അലസയുമായ ഭാര്യ ലീല ഓല മേഞ്ഞ കുടിലിലെ ചെറിയ ജോലികൾ പോലും മക്കളെ കൊണ്ടാണ് ചെയ്യിച്ചത്.

ഒരു ദിവസം ചാക്കോ കൃഷിസ്ഥലത്തു നിന്നു വരികയായിരുന്നു. പഴങ്ങളും പച്ചക്കറി ക ളുമെല്ലാം പടർന്നു പന്തലിച്ച കൃഷി സ്ഥലം അഭിമാനത്തോടെ അയാൾ നോക്കി. അപ്പോഴൊക്കെയും ഭാര്യയുടെ അത്യാഗ്രഹമോർത്ത് അയാളുടെ മനസ്സു പിടയുന്നുണ്ടായിരുന്നു. രണ്ടു മക്കളുള്ളതിൽ ഇളയ മകൾ മേരിയാണ് ആകെയുള്ള സഹായി . അവൾ ചാക്കോയ്ക്ക് എന്നും അഭിമാനമായിരുന്നു. കാലം കടന്നു പോയി. ഉച്ചയൂണു കഴിഞ്ഞ് കുടിലിൽ തളർന്നിരുന്ന ചാക്കോ അന്ന് ഉറക്കത്തിലേക്ക് വഴുതിപ്പോയി.പെട്ടെന്ന് ദുഃഷ്ട ശക്തിയുള്ള ഒരാൾ കടന്നു വരികയും അയാളുടെ സമ്പത്തു മുഴുവൻ നശിപ്പിച്ചതായും കർഷകൻ സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന കർഷകൻ തോട്ടത്തിലേക്ക് ഓടി. ഭാര്യയും മക്കളും പിന്നാലെ ഓടി.തോട്ടത്തിലെത്തിയ ചാക്കോ ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പു വരുത്തി മടങ്ങാൻ തുടങ്ങി. ഭാര്യയും മക്കളും കാര്യമന്വേഷിച്ചപ്പോൾ ദുഃസ്വപ്നത്തേക്കുറിച്ച് വിശദീകരിച്ചു. തൻ്റെ ഭർത്താവ് മണ്ണിനെ സ്നേഹിക്കുന്നവനും കഠിനാധ്വാനിയുമാണെന്ന് തിരിച്ചറിഞ്ഞ ലീല തൻ്റെ തെറ്റ് മനസ്സിലാക്കി. കാര്യങ്ങളറിഞ്ഞ് നാട്ടുകാർ ചാക്കോയുടെ തോട്ടത്തിലെത്തുകയും ഒട്ടും പേടിക്കാനില്ലെന്നും ഇത് ആരും നശിപ്പിക്കാൻ വരില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.നാട്ടുകാരുടെ സ്നേഹത്തണൽ ഏറ്റ ചാക്കോ തൻ്റെ തോട്ടത്തിലെ പഴങ്ങളുടേയും പച്ചക്കറി ക ളുടേയും ഒരു വലിയ പങ്ക് അവർക്ക് നല്കി.

ശ്രേയ സതീശൻ
8 B ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ