ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ സമത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമത്വ കേരളം


നന്മയുള്ള കേരളം

സമത്വമുള്ള കേരളം..

നമിച്ചിടാം ശ്രമിച്ചിടാം

നമുക്ക് നല്ല നാളെക്കായ് ..

കൊറോണ എന്ന മാരിയെ

തുരത്തി നമ്മൾ പോയിടും

ശുചിത്വമോടെ കാത്തിടാം

നമുക്ക് നമ്മളെ സ്വയം


നന്മയുള്ള നാടിനായ്...

നന്മയുള്ള പാരിനായ്...

അല്പമൊന്നകന്നിടാം

മനസ്സുകൊണ്ടടുത്തിടാം

ഗൃഹത്തിലങ്ങുതങ്ങിടാം

കരങ്ങൾ വൃത്തിയാക്കിടാം

നേരിടാം ഈ വിപത്തിനെ

ഒരുമയോടെ പോരാടിടാം..
നന്മയുള്ളകേരളം

സമത്വമുള്ളകേരളം .

 

ആര്യ .പി .നായർ
7F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത