നന്മയുള്ള കേരളം
സമത്വമുള്ള കേരളം..
നമിച്ചിടാം ശ്രമിച്ചിടാം
നമുക്ക് നല്ല നാളെക്കായ് ..
കൊറോണ എന്ന മാരിയെ
തുരത്തി നമ്മൾ പോയിടും
ശുചിത്വമോടെ കാത്തിടാം
നമുക്ക് നമ്മളെ സ്വയം
നന്മയുള്ള നാടിനായ്...
നന്മയുള്ള പാരിനായ്...
അല്പമൊന്നകന്നിടാം
മനസ്സുകൊണ്ടടുത്തിടാം
ഗൃഹത്തിലങ്ങുതങ്ങിടാം
കരങ്ങൾ വൃത്തിയാക്കിടാം
നേരിടാം ഈ വിപത്തിനെ
ഒരുമയോടെ പോരാടിടാം..
നന്മയുള്ളകേരളം
സമത്വമുള്ളകേരളം .