എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഇത് കൊറോണാകാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത് കൊറോണാകാലം

പരിസ്ഥിതി യമകണ്ടനായ് വന്ന കൊറോണ
ലോകമെങ്ങും നാശം വിതയ്ക്കും കൊറോണ
ചുറ്റും ഭീതിയും ചൂടും മാത്രം
എങ്ങും നിശബ്ദമാം തേങ്ങൽ മാത്രം
ഇത് കൊറോണാകാലം

റോഡെല്ലാം നിശബ്ദം
നാടെല്ലാം നിശബ്ദം
വിദ്യാലയങ്ങളെല്ലാം നിശബ്ദം
പക്ഷേ വീടുകളിലെല്ലാം ശബ്ദ കോലാഹലം
ഇത് കൊറോണാ കാലം

നിരത്തിലെങ്ങും പോലിസാക്രോശം
വീടിലെങ്ങും പിളേളരാക്രോശം
ആശുപത്രിയിലെങ്ങും കൊറോണാതാണ്ഡവം
ആതുരസേവകർ രാപകലില്ലാതെ പരിശ്രമം
ഇത് കൊറോണകാലം

വീട്ടിലോ അരിയില്ല നാട്ടിലോ പതിരില്ല
കടകളൊന്നുമേ തുറക്കുന്നുമില്ല
മനുഷ്യർക്കോ ജേലിയുമില്ല കാശുമില്ല
വിശപ്പുമാത്രം, എല്ലാവർക്കും വിശപ്പുമാത്രം
ഇതു കൊറോണകാലം

നാടിന്റെ നന്മക്കായ് പ്രാർത്ഥിക്കാം
മാസ്ക്കുകൾ ഉപയോഗിക്കാം വീടുകളിലിരിക്കാം
തടഞ്ഞീടാം കൊറോണയെ
തുരത്തീടാം ലോകനാശം വിതയ്ക്കുമീ വൈറസ്സിനെ
കൊറോണയില്ലാ കാലത്തിനായി...

ശ്രീലക്ഷ്മി എം ആർ
8ബി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത