പരിസ്ഥിതി യമകണ്ടനായ് വന്ന കൊറോണ
ലോകമെങ്ങും നാശം വിതയ്ക്കും കൊറോണ
ചുറ്റും ഭീതിയും ചൂടും മാത്രം
എങ്ങും നിശബ്ദമാം തേങ്ങൽ മാത്രം
ഇത് കൊറോണാകാലം
റോഡെല്ലാം നിശബ്ദം
നാടെല്ലാം നിശബ്ദം
വിദ്യാലയങ്ങളെല്ലാം നിശബ്ദം
പക്ഷേ വീടുകളിലെല്ലാം ശബ്ദ കോലാഹലം
ഇത് കൊറോണാ കാലം
നിരത്തിലെങ്ങും പോലിസാക്രോശം
വീടിലെങ്ങും പിളേളരാക്രോശം
ആശുപത്രിയിലെങ്ങും കൊറോണാതാണ്ഡവം
ആതുരസേവകർ രാപകലില്ലാതെ പരിശ്രമം
ഇത് കൊറോണകാലം
വീട്ടിലോ അരിയില്ല നാട്ടിലോ പതിരില്ല
കടകളൊന്നുമേ തുറക്കുന്നുമില്ല
മനുഷ്യർക്കോ ജേലിയുമില്ല കാശുമില്ല
വിശപ്പുമാത്രം, എല്ലാവർക്കും വിശപ്പുമാത്രം
ഇതു കൊറോണകാലം
നാടിന്റെ നന്മക്കായ് പ്രാർത്ഥിക്കാം
മാസ്ക്കുകൾ ഉപയോഗിക്കാം വീടുകളിലിരിക്കാം
തടഞ്ഞീടാം കൊറോണയെ
തുരത്തീടാം ലോകനാശം വിതയ്ക്കുമീ വൈറസ്സിനെ
കൊറോണയില്ലാ കാലത്തിനായി...