സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒന്നിച്ചു മുന്നേറാം
ഒന്നിച്ചു മുന്നേറാം
"ഒരുമയുണ്ടേൽ ഒലക്കമേലും കിടക്കാം"
എന്ന ഒരു ചൊല്ലുണ്ട്. നാടെങ്ങും ഇപ്പോൾ കൊറോണ വൈറസ് ഭീതിയിലാണ്. ഓരോ ദിവസവും വൈറസിന്റെ അടിമയാകുന്നവരുടെ എണ്ണം കൂടിവരുന്നു. ഒടുവിൽ എല്ലാ മനുഷ്യരും തങ്ങളുടെ വീടുകൾക്കുള്ളിലായി. അവിടെയും സന്തോഷങ്ങൾ കണ്ടെത്തി; സ്വന്തം വീട്ടുകാർക്കൊപ്പം. നമ്മുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ എന്ത് ദുരന്തത്തെയും നമുക്ക് നിഷ്പ്രയാസം കീഴടക്കാനാവും എന്നതിന് ഉത്തമ ഉദാഹരണം നമ്മൾ മലയാളികളുടെ പക്കൽ തന്നെ ഉണ്ടല്ലോ. നമ്മൾ നേരിട്ട പ്രളയം. അതുപോലെ സർക്കാരിനോടൊപ്പം ചേർന്നുനിന്ന് ഒറ്റക്കെട്ടായി മുന്നേറാൻ തുടങ്ങിയപ്പോൾ വൈറസിനെ ഒരുവിധം പിടിച്ചുകെട്ടാനും നമുക്ക് സാധിച്ചു. മറ്റേത് നാടിനേക്കാളുമുപരി നമ്മൾ മലയാളികൾക്ക് അതിന് കഴിഞ്ഞു. രോഗമുക്തരായവരിൽ ഒരു വലിയ ഭാഗം നമ്മുടെ നാട്ടിൽ നിന്നുതന്നെ. അതായത് നമ്മൾ ഒന്നിച്ചു നിൽക്കണം; വേർതിരിവുകളില്ലാതെ, വഴക്കുകളില്ലാതെ. അങ്ങനെയെങ്കിൽ നമുക്ക് എന്തിനെയും നമ്മുടെ കൈപ്പിടിയിൽ ഒതുക്കാം. ഒന്ന് ചിന്തിച്ചാൽ ഈ ഒരുമ തന്നെയല്ലേ നമ്മുടെ നാടിനെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നത്?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ