ഗവ. വി എച്ച് എസ് എസ് മുളക്കുഴ/അക്ഷരവൃക്ഷം/നാളേയ്ക്കായി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേയ്ക്കായി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേയ്ക്കായി

ഒത്തൊരുമിക്കാം ഒന്നായി
പൊരുതാം നമുക്കോരോ നിമിഷംതോറും
വന്നൊരു ദുരിതം തീർത്തീടാൻ
നാടിൻ നന്മയ്ക്കൊന്നാകാം
കരുതുക വേണം നാളേയ്ക്കായ്
അതിനൊരു ഉപദേശം ഇനിവേണ്ട
ഇന്നിൻ കരുതൽ നാളെ-
കൊയ്യ‍ും നന്മകളാകാൻ പൊരുതീടാം
മണ്ണും വിണ്ണും വാക്കാൽ എയ്യും,
മനുഷ്യൻ തന്നുടെ സ്വാർത്ഥതകൾ
എല്ലാം പണമെന്നെന്നും പറയും
മാനവരാശി തൻ നാവേറിൽ
പൊരുതി ജയിച്ചൊരു ദൈവഹിതത്തിൻ-
മഹിമകൾ എന്നും വാഴ്‍ത്തീടാം.
 

ബിനോയ് സി വി
10 സി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത