സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ നമുക്ക് നൽകുന്ന പാഠം
കൊറോണ നമുക്ക് നൽകുന്ന പാഠം
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ചൈനയിൽ നിന്നും ലോകം മുഴുവൻ വ്യാപിച്ചു. സ്വന്തം ലാഭത്തിനുവേണ്ടി വനവും വന്യജീവിയെയും ജലാശയങ്ങളും അന്തരീക്ഷവും വരെ മലിനമാക്കുന്ന മനുഷ്യൻ ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാവരും ലോക്ക്ഡൗൺ കാലത്തു വീടിനുള്ളിൽ കഴിച്ചുകൂട്ടുന്നത് ഒരു മാസത്തിലധികമായി. ഗവൺമെന്റിന്റെയും മറ്റു സന്നദ്ധപ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ മൂലം കൊറോണയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ആയി. സ്വന്തം സുരക്ഷ മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും നമ്മൾ വീട്ടിലിരിക്കണം. ഇപ്പോൾ ആർഭാട വിവാഹങ്ങളോ ആഘോഷങ്ങളോ ആൾക്കൂട്ടശവസംസ്ക്കാരമോ പോലുമില്ല. രോഗങ്ങൾ കുറവ് അനാവശ്യ ശസ്ത്രക്രിയകൾ ഇല്ല. അപകട മരണങ്ങളും കൊലപാതകങ്ങളും കുറവ്. പരിസ്ഥിതി മലിനീകരണം വളരെ കുറവ്. ഹോട്ടൽ ഭക്ഷണങ്ങൾ വേണ്ട. എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മൾ ആശുപത്രിയിൽ പോകാൻ പോലും അതിർത്തിയിൽ കാത്തുനിൽക്കേണ്ട അവസ്ഥ. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന നമ്മൾക്ക് ഇപ്പോൾ തോന്നാൻ തുടങ്ങി എന്തെങ്കിലും കൃഷി ചെയ്യണമെന്ന്. നമ്മൾക്ക് രോഗം പടരാൻ ഇരിക്കാൻ വേണ്ടി ബന്ധുക്കളിൽനിന്ന് അകന്നു നാടിനുവേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ മറ്റു സന്നദ്ധ പ്രവർത്തകർ എല്ലാവര്ക്കും നൽകാം ഒരു ബിഗ് സല്യൂട്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ