ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/സോപ്പിന്റെ കഥ

സോപ്പിന്റെ കഥ

കൂട്ടുകാരെ....... എന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞാനാണ് 'സോപ്പ്' ... .കടകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും അലമാരകളിൾ അടുക്കി വച്ചിരിക്കുന്ന എന്നെ മുൻപൊക്കെ ആരും ശ്രദ്ധിക്കാറെയില്ലായിരുന്നു. ചിലരൊക്കെ എന്നെ തൊട്ടും തലോടിയും, എടുത്തുയർത്തിയും ഒക്കെ ചെയ്തതിനു ശേഷം അവിടെ തന്നെ വച്ചിട്ടു പോകും. എന്നെ കൊച്ച് കുട്ടികൾക്ക് വലിയ ഇഷ്ടാണു കേട്ടോ .... അവർ കുളിമുറിയിൽ ഞാനുമൊത്ത് കളിക്കാറുണ്ട്. അവർ എന്നെ ഞെക്കുകയും , പതക്കുകയും , ഊതി പറത്തുകയും ഒക്കെ ചെയ്യാറുണ്ട്.... .. പക്ഷേ പെട്ടെന്ന് ഇന്ന് ഞാനൊരു താരമായിരിക്കുകയാണ്. ആശുപത്രികളിലും ,റേഷൻ കടകളിലും, സൂപ്പർമാർക്കറ്റിലും , ബസ് സ്റ്റോപ്പിലും ,എന്തിന് മരണവീടിന് മുൻപിൽ പോലും ഞാൻ ഇന്ന് ഹീറോയാണ്. എന്നെ നിർബന്ധമായും ഉപയോഗിക്കണം എന്ന് പറയാൻ ഇന്ന് ധാരാളം പേരുണ്ട്. ആരോഗ്യ പ്രവർത്തകർ, മന്ത്രിമാർ , പോലീസുകാർ ........... കൊറോണയെന്നോ ... കോവിഡ് 19 എന്നോ പേരുള്ള ഒരു മഹാമാരി ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നത്രേ ...... അവനെ നേരിടാൻ എനിക്കെ സാധിക്കൂ എന്നാ എല്ലാവരും പറയുന്നത്. അതുകൊണ്ട് കൂട്ടുകാരെ ... നിങ്ങൾ എല്ലാവരും - മുതിർന്നവരും, ആരോഗ്യ പ്രവർത്തകരും പറയുന്നത് പോലെ എന്നെ ഉപയോഗിക്കാൻ മറക്കല്ലെ. ആ ദുഷ്ടനായ മഹാമാരിയെ നമുക്ക് എല്ലാവർക്കും ചേർന്ന് നശിപ്പിക്കണം.... ലോകത്തെ രക്ഷിക്കണ്ടെ കൂട്ടുകാരെ ? അതിന് എന്നെ ഉപയോഗിക്കൂ-- . വൈറസിന്റെ ചങ്ങല നമുക്ക് പൊട്ടിച്ചെറിയാം ...


നയന എസ് നായർ
2 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ