സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കുഞ്ഞുവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞുവൈറസ് | color= 3 }} <center> <poem> അതിഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുവൈറസ്

അതിഥിയായെത്തി ചൈനയിൽ നിന്ന്
മനുജൻറെ കണ്ണീരിൽ മുങ്ങി കുളിപ്പാൻ
കടലുകൾ താണ്ടി മലകളും താണ്ടി
ദൈവത്തിൻ സ്വന്തം നാട്ടിലുമെത്തി
കണ്ണിനു കാണാത്ത കുഞ്ഞുവൈറസ്
കണ്ണീരിലിന്നാനന്ദമാടുന്നു
അതിരുകളില്ലാതെ മാരിയിതൊന്ന്
മനുഷ്യനെ കാർന്ന് തിന്നുന്ന നേരം
ബന്ധങ്ങളോരോന്നായ് തകർന്നടിയുമ്പോൾ
ദൂരെ നിന്നൊഴുക്കുന്ന കണ്ണീര് മാത്രം
ഇനിയും ഉണരാം ജാഗ്രതയോടെ
കരുതലിൽ സ്പർശങ്ങൾ ഏറ്റെടുക്കാം .
വെള്ളയങ്കിയിട്ട മാലാഖമാരെപ്പോൾ
മുന്നിലായെത്തുന്നു സ്നേഹത്തിൻ കരങ്ങൾ
കൊച്ചുകുടിലായാലും മാളികയായാലും
സുരക്ഷിതരായ് നാം വീട്ടിലിരിക്കാം
പ്രത്യാശയോടെ ജീവന് വേണ്ടി
കരയുന്നവർക്കായ് പ്രാർത്ഥനയേകാം.
അധികാരികൾ നൽകും നിയമങ്ങൾ എല്ലാം
പാലിച്ചിടാം നല്ല നാളേക്കായ് നമ്മൾ.
ഒന്നിച്ചിടാം നമുക്കൊരുമിച്ചിടാം
പ്രതിരോധിക്കാം ഈ വൈറസിനെ
ഇരുളിനെ നീക്കാം ദീപം തെളിക്കാം
അതിജീവനത്തിനായ് ഒരുമിച്ചുണരാം.
 

അക്സ മരിയ ജസ്റ്റിൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത